കാട്ടാന ചെരിഞ്ഞത് ഏറ്റുമുട്ടലിലെ പരിക്കുമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsനിലമ്പൂർ: പന്തീരായിരം വനത്തിൽ കാട്ടാന ചെരിഞ്ഞത് ആനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലെ പരിക്ക് കാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. വെറ്ററിനറി സർജൻ അരുൺ സത്യനാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ആനയുടെ ഇടതുകൊമ്പ് ഒടിഞ്ഞിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുമുമ്പ് ഈ വനമേഖലയിൽനിന്ന് ആനകളുടെ അലർച്ച കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു.
വാളംതോടിനും പലക തോടിനും ഇടയിലുള്ള ആനമതിലിന് എതിർഭാഗത്ത് കുറുവൻപുഴയിൽനിന്ന് 50 മീറ്ററോളം ഉള്ളിലായാണ് ജഡം കിടന്നിരുന്നത്. ചെരിഞ്ഞ കൊമ്പന് 15നും 20നുമിടയിൽ പ്രായമുണ്ട്. ജഡത്തിൽനിന്ന് രണ്ടു കൊമ്പുകളും ലഭിച്ചിട്ടുണ്ട്. എടവണ്ണ റേഞ്ച് ഓഫിസർ ഇംപ്രോസ് ഏലിയാസ് നവാസിെൻറ നേതൃത്വത്തിൽ ജഡം സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

