ജനകീയ സമരത്തിന് വിജയം; പുഴമ്പ്രത്തെ മദ്യശാല അടച്ചുപൂട്ടാൻ ഉത്തരവ്
text_fieldsസർക്കാർ ഉത്തരവിനെ തുടർന്ന് പുഴമ്പ്രത്തെ മദ്യശാല പൊലീസ് അടപ്പിക്കുന്നു
പൊന്നാനി: 12 ദിവസം നീണ്ട ജനകീയ സമരത്തിന് മുന്നിൽ മുട്ടുമടക്കി സർക്കാർ. പുഴമ്പ്രത്തെ അനധികൃത ബിവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടാൻ ഉത്തരവായി. എക്സൈസ് കമീഷണറാണ് ഉത്തരവിറക്കിയത്. സി.പി.എമ്മും യു.ഡി.എഫ് ഘടകകക്ഷികളും ഉൾപ്പെടെ നടത്തിയ പ്രത്യക്ഷസമരവും അടച്ചുപൂട്ടലിലേക്ക് വഴിവെച്ചു.
ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന ബിവറേജസ് കോർപറേഷൻ ഔട് ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയതിനെതിരെ വലിയ സമരമാണ് മദ്യശാലക്കു മുന്നിൽ നടന്നത്. ദിവസവും വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ ഉപരോധ സമരം നടന്നിരുന്നു. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചാണ് മദ്യശാല പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സി.പി.എം പൊന്നാനി നഗരസഭയിൽ പരാതി നൽകിയിരുന്നു.
നഗരസഭ ഇത് ശരിവെക്കുകയും ചെയ്തിരുന്നു. യു.ഡി.എഫും സമരമുഖത്ത് ശക്തമായി നിലനിന്നിരുന്നു. മദ്യശാല ചമ്രവട്ടം ജങ്ഷനിലെ പഴയ കെട്ടിടത്തിൽ തന്നെ പുനരാരംഭിക്കും. അടുത്ത വർഷം ജൂലൈ വരെ ചമ്രവട്ടം ജങ്ഷനിലെ കെട്ടിടത്തിൽ പ്രവർത്തിക്കാൻ കരാർ കാലാവധിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

