പുളിക്കൽ ഹൈസ്കൂളിൽ പ്ലസ് ടുവിനായി ജനകീയ കൂട്ടായ്മ
text_fieldsപുളിക്കൽ എ.എം.എം ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്ന സർവകക്ഷി യോഗം ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
പുളിക്കൽ: നൂറു വർഷത്തോളം പഴക്കമുള്ളതും 2500ഓളം കുട്ടികൾ പഠിക്കുന്നതുമായ പുളിക്കൽ എ.എം.എം ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ. പുളിക്കൽ പഞ്ചായത്തിെൻറ ഭാഗമായി ചെറുകാവ് പഞ്ചായത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്കൂളിൽ പ്ലസ് ടു അനുവദിച്ചാൽ സമീപ പഞ്ചായത്തുകളായ പള്ളിക്കൽ, ചേലേമ്പ്ര എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് വരെ പഠനത്തിന് സൗകര്യപ്രദമാകും. നേരത്തേ പുളിക്കൽ പഞ്ചായത്ത് ഭരണസമിതിയടക്കം വിവിധ രാഷ്ട്രീയ കക്ഷികളും സന്നദ്ധ സംഘടനകളും ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ജനകീയ കമ്മിറ്റി രൂപവത്കരണവുമായി ബന്ധപ്പെട്ട് നടന്ന സർവകക്ഷി യോഗം ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുളിക്കൽ കവാകിബുന്നയ്യിറ സംഘം പ്രസിഡൻറ് പി.പി. മൂസ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷെജിനി ഉണ്ണി, ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. അബ്ദുല്ലകോയ, കെ.പി. വീരാൻ കുട്ടി, മാനേജർ പി.പി. അബ്ദുൽ ഖാലിഖ്, പ്രധാനാധ്യാപകൻ വി.ആർ. അജയകുമാർ, കവാകിബുന്നയ്യിറ സംഘം സെക്രട്ടറി പി.എൻ. ബഷീർ അഹമ്മദ്, എം.ഡി ഹുസ്സൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി. അബ്ദുറഹിമാൻ, സെറീന ഹസീബ്, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. എം.എൽ.എ മുഖ്യ രക്ഷാധികാരിയായും കെ.പി. വീരാൻ കുട്ടി (ചെയർ), എം.ഡി. ഹുസ്സൻ (ജന. കൺ), വി.ആർ. അജയകുമാർ (കൺ), ജാഫർ പള്ളിയാളി (ട്രഷ) എന്നിവരുടെ നേതൃത്വത്തിലാണ് ജനകീയ കമ്മിറ്റി.