Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗുണനിലവാരമില്ലാത്ത...

ഗുണനിലവാരമില്ലാത്ത സിമന്റ്: അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

text_fields
bookmark_border
ഗുണനിലവാരമില്ലാത്ത സിമന്റ്: അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
cancel

മ​ല​പ്പു​റം: ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സി​മ​ന്റ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ച് ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ. വീ​ട് നി​ർ​മാ​ണ​ത്തി​ന് വാ​ങ്ങി​യ സി​മ​ന്റ് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ സ​ൺ ഷെ​യ്ഡി​ൽ വി​ള്ള​ൽ വീ​ണു​വെ​ന്നും സി​മ​ന്റ് സെ​റ്റാ​യി​ല്ലെ​ന്നും ആ​രോ​പി​ച്ച് കൊ​ണ്ടോ​ട്ടി മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് വീ​ട് നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി 30 ചാ​ക്ക് സി​മ​ന്റാ​ണ് പ​രാ​തി​ക്കാ​ര​ൻ 2018 സെ​പ്റ്റം​ബ​ർ 23ന് ​വാ​ങ്ങി​യ​ത്. സ​ൺ ഷെ​യ്ഡി​ന്റെ പ്ര​വൃ​ത്തി ന​ട​ത്തി​യ​പ്പോ​ൾ സി​മ​ന്റ് സെ​റ്റാ​വു​ന്നി​ല്ലെ​ന്നും വി​ള്ള​ൽ വീ​ഴു​ന്നു​വെ​ന്നും ക​ണ്ടു.

ക​ട​യി​ൽ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സി​മ​ന്റി​ന് അ​പാ​ക​ത​യു​ണ്ടെ​ങ്കി​ൽ കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് കൊ​ണ്ടു​വ​രാ​നും അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്പ​നി​യി​ൽ​നി​ന്ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്നും ക​ട​യു​ട​മ അ​റി​യി​ച്ചു. എ​ൻ.​ഐ.​ടി​യി​ൽ പ​രി​ശോ​ധി​ച്ച് സി​മ​ന്റി​ന് അ​പാ​ക​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ങ്കി​ലും പ​രാ​തി​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മീ​ഷ​നി​ൽ പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്. ക​മീ​ഷ​ന്റെ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കൊ​ണ്ടോ​ട്ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ സ്ഥ​ല​വും സി​മ​ന്റി​ന്റെ ഗു​ണ​നി​ല​വാ​ര​വും പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി. 2018 സെ​പ്റ്റം​ബ​റി​ൽ വാ​ങ്ങി​യ സി​മ​ന്റ് 2022 ആ​ഗ​സ്റ്റി​ൽ ക​മീ​ഷ​ന്റെ പ​രി​ശോ​ധ​ന വേ​ള​യി​ലും സെ​റ്റാ​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.

എ​ൻ​ജി​നീ​യ​ർ ക​മീ​ഷ​ൻ മു​മ്പാ​കെ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കു​ക​യും ചെ​യ്തു. തെ​ളി​വു​ക​ൾ പ​രി​ഗ​ണി​ച്ച ക​മീ​ഷ​ൻ ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ​യും കോ​ട​തി ചെ​ല​വാ​യി 25,000 രൂ​പ​യും പ​രാ​തി​ക്കാ​ര​ന് ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടു. ജെ.​എ​സ്.​ഡ​ബ്ല്യൂ സി​മ​ന്റ് ക​മ്പ​നി​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​ത്. ഒ​രു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​പ​ക്ഷം പ​രാ​തി തീ​യ​തി മു​ത​ൽ 12 ശ​ത​മാ​നം പ​ലി​ശ​യും ന​ൽ​ക​ണം. പ്ര​സി​ഡ​ന്റ് കെ. ​മോ​ഹ​ൻ​ദാ​സ്, പ്രീ​തി ശി​വ​രാ​മ​ൻ, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വി​ധി​ച്ച​ത്. പ​രാ​തി​ക്കാ​ര​നു വേ​ണ്ടി അ​ഡ്വ പി.​വി. മ​നാ​ഫ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CementCompensationConsumer Commission
News Summary - Poor-Quality-Cement-Judgment-to-pay-Compensation-of-Rs-5-lakh
Next Story