Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPookkotturchevron_rightപൂക്കോട്ടൂർ പഞ്ചായത്ത്...

പൂക്കോട്ടൂർ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി ആരോപണം ശരി​െവച്ച് ഓഡിറ്റ് റിപ്പോർട്ട്

text_fields
bookmark_border
പൂക്കോട്ടൂർ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി ആരോപണം ശരി​െവച്ച് ഓഡിറ്റ് റിപ്പോർട്ട്
cancel
camera_alt

അംഗൻവാടികളിൽ പോഷകാഹാരം വിതരണം ചെയ്​തതിലെ അഴിമതി ചൂണ്ടിക്കാട്ടി 2018 ജൂണിൽ മാധ്യമം നൽകിയ വാർത്ത

പൂക്കോട്ടൂർ: 2017-18 വർഷത്തെ പൂക്കോട്ടൂർ പഞ്ചായത്ത് ചെലവുകൾ സംസ്ഥാന ഓഡിറ്റ് സംഘം പരിശോധിച്ച് വൻ ക്രമക്കേടുകൾ കണ്ടെത്തി. അംഗൻവാടികളിൽ പോഷകാഹാരം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ നിർദേശം കാറ്റിൽ പറത്തി ചേലേമ്പ്രയിലെ മലബാർ അഗ്രികൾചറൽ മാർക്കറ്റിങ് സൊസൈറ്റിക്ക് കൂടിയ വിലക്ക് ഭക്ഷ്യവസ്​തുക്കൾ വിതരണം ചെയ്യുന്നതിനെതിരെ 2018 ൽ 'മാധ്യമം'വാർത്തയാക്കിയിയിരുന്നു.

ഇതേതുടർന്ന് സി.പി.എമ്മി​െൻറ നേതൃത്വത്തിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്​തു. ഇതോടെ, ലീഗ് ഭരണസമിതിയിലെ ചില അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഒടുവിൽ അത് പ്രസിഡൻറിനെയും വൈസ് പ്രസിഡൻറിനെയും രാജിയിൽ കലാശിക്കുകയും തുടർന്ന് പുതിയ ഭാരവാഹികൾ അധികാരമേൽക്കുകയും ചെയ്​തിരുന്നു.

പ്രതിപക്ഷ ആരോപണങ്ങൾ ശരി​െവച്ചു ഈ ഇടപാടിൽ 3,20,441 രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. കാരണക്കാരായ ഭരണ സമിതി അംഗങ്ങളിൽനിന്നും​ ഒരു സി.ഡി.എസ് സൂപ്പർവൈസറിൽനിന്നും ഈ തുക ഈടാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

2017 ജൂൺ മുതൽ നവംബർ വരെയുള്ള കാലത്ത് ഗോതമ്പ് നുറുക്ക് വാങ്ങിയതിൽ മാത്രം വന്ന ക്രമക്കേടാണിത്. പ്രശ്​നങ്ങൾ ചർച്ച ചെയ്യാൻ വ്യാഴാഴ്​ച ചേർന്ന ഭരണ സമിതി യോഗത്തിൽ ചില ഭരണപക്ഷ അംഗങ്ങളിൽനിന്നുതന്നെ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ ഓഡിറ്റിൽ പറഞ്ഞ പ്രകാരമുള്ള തുക ക്രമക്കേട് നടത്തിയവരിൽനിന്ന് ഈടാക്കാനും തീരുമാനമായി.

വിശദമായ അന്വേഷണം വേണം –സി.പി.എം

പൂക്കോട്ടൂർ: പഞ്ചായത്ത് ഭരണപക്ഷത്തെ ചില അംഗങ്ങൾ ചേർന്ന് നടത്തിയ അഴിമതിക്ക് കൂട്ടുനിന്ന പഞ്ചായത്ത് ഭരണസമിതിയിൽ നിന്നുതന്നെ നഷ്​ടം ഈടാക്കണമെന്നും അഞ്ചുവർഷത്തെ എല്ലാ അഴിമതികളും വെളിച്ചത്തു കൊണ്ടുവരും വിധം വിശദമായ അന്വേഷണം നടത്തണമെന്നും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ. പി. ബാലകൃഷ്​ണൻ, സെൻറർ അംഗം കെ.പി. ഷഫീഖ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corruptionaudit reportPookottur panchayath
News Summary - Audit report confirming corruption allegations in Pookottur panchayath
Next Story