യുദ്ധ സ്മരണകളുമായി പൂക്കോട്ടൂരിൽ സാംസ്കാരിക സംഗമം
text_fieldsപൂക്കോട്ടൂരിൽ രക്തസാക്ഷികളുടെ പേരിൽ പുതുതായി നിർമിച്ച പള്ളി
പൂക്കോട്ടൂർ: ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിെൻറ സ്മരണകൾ ഇരമ്പുന്ന പൂക്കോട്ടൂർ യുദ്ധത്തിെൻറ 99ാം വാർഷികത്തോടനുബന്ധിച്ച് വെബിനാറും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു. പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ ഇസ്ലാമിക് സെൻറും വാരിയംകുന്നത്ത് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ മുൻ ഗവർണർ കെ. ശങ്കരനാരായണൻ വെബിനാർ ഉദ്ഘാടനം ചെയ്തു.
ഡോ. കെ.കെ.എൻ. കുറുപ്പ്, ചരിത്രവിഭാഗം തലവൻ ഡോ. ശിവദാസൻ മങ്കട, മോയിൻകുട്ടി വൈദ്യർ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. അലവി കക്കാടൻ അധ്യക്ഷത വഹിച്ചു. വാരിയംകുന്നത്തിനെക്കുറിച്ച് ഡോ. അജ്മൽഖാൻ രചിച്ച ഇംഗ്ലീഷ് കവിത പ്രകാശനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂർ, എം.എൽ.എമാരായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹീം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വേടശേരി യൂസഫ് ഹാജി, കെ.എം. അക്ബർ, ബംഗാളത്ത് കുഞ്ഞിമുഹമ്മദ്, അഡ്വ. കാരാട്ട് അബദുറഹിമാൻ, മുസ്തഫ കൊടക്കാടൻ എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, കെ.പി. ഉണ്ണീതുഹാജി, ഫൈസൽ ഹുദവി, കെ.പി.എസ്. ആബിദ് തങ്ങൾ, കെ. ഇസ്മായിൽ മാസ്റ്റ ർ, പി.എ. സലാം, സത്യൻ പൂക്കോട്ടൂർ, ഫഹദ് സലീം, കെ.പി. മുഹമ്മദ് ഷാ ഹാജി, ഒ.എം. ഗഫൂർ എന്നിവർ ഖിലാഫത്ത് സന്ദേശം നൽകി. രക്തസാക്ഷികളുടെ ഖബറിടത്തിൽ നടത്തിയ പ്രാർഥനയിൽ ചക്കിപ്പറമ്പൻ ഇബ്രാഹിം ഹാജി, പി.എം.ആർ. അലവി ഹാജി, വടക്ക് വീട്ടിൽ ഇബ്രാഹീം, കെ. മമ്മദ്, മോഴിക്കൽ ഇസ്മായിൽ ഹാജി, ഹുസൈൻ മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു.
പൂക്കോട്ടൂർ മഞ്ചേരി റോഡിൽ പുതുതായി പണിത പള്ളിക്ക് മസ്ജിദ് ശുഹദാ എന്ന് നാമകരണം ചെയ്തു. പി.കെ. ശ്രീധരൻ നായരാണ് പള്ളിക്ക് മിനാരം നൽകിയത്. പൂക്കോട്ടൂർ സ്വദേശി പി.കെ. അശ്റഫ് ഉണ്ണീൻ സ്വന്തം ചെലവിലാണ് പള്ളി നിർമിച്ചത്. രക്തസാക്ഷികളായവരുടെ ഓർമക്കായി ഓരോ വീട്ടിലും ഒരു ഫലവൃക്ഷം എന്ന പദ്ധതിയുടെ ഉദ്ഘാടനം പോരാട്ട നായകൻ വടക്ക് വീട്ടിൽ മമ്മുദുവിെൻറ പൗത്രൻ ഇബ്രാഹീമിനു നൽകി നിർവഹിച്ചു. പി.കെ. അശ്റഫ് ഉണ്ണീൻ സ്വാഗതവും ഫഹദ് സലീം നന്ദിയും പറഞ്ഞു.