Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPookkottumpadamchevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന തൊഴിലാളികളുമായുള്ള തർക്കത്തിനിടെ യുവാവിന് പരിക്കേറ്റു

text_fields
bookmark_border
അന്തർസംസ്ഥാന തൊഴിലാളികളുമായുള്ള തർക്കത്തിനിടെ യുവാവിന് പരിക്കേറ്റു
cancel
camera_alt

സ​ജി​ൽ

​പൂ​ക്കോ​ട്ടും​പാ​ടം: അന്തർസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി നൊ​ടു​വി​ൽ നാ​ട്ടു​കാ​ര​നാ​യ യു​വാ​വി​ന് പ​രി​ക്കേ​റ്റു. പാ​യ​മ്പാ​ടം കൈ​ത​റ അ​ല​വി​യു​ടെ മ​ക​ൻ സ​ജി​ലി​നാ​ണ് (27) പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച 10ഓ​ടെ​യാ​ണ് സം​ഭ​വം. പൂ​ക്കോ​ട്ടും​പാ​ടം അ​ങ്ങാ​ടി​യി​ൽ അ​സം സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ക​ഞ്ചാ​വ് ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജി​ൽ വാ​ക്കേ​റ്റ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് സ​ജി​ൽ തൊ​ഴി​ലാ​ളി​ക​ളെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു ഇ​തി​നി​ട​യി​ൽ കൈ​യി​ൽ കി​ട്ടി​യ ഇ​രു​മ്പു വ​ടി​യെ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ൾ സ​ജി​ലി​നെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്കും ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​ജി​ലി​നെ ഉ​ട​ൻ ത​ന്നെ നി​ല​മ്പൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​സാം സ്വ​ദേ​ശി​ക​ളാ​യ ഉ​സ്മാ​ൻ അ​ലി, അ​സ്മ​ദ് അ​ലി, മെ​ഹ​രി​ക് ബാ​ൽ, ബാ​ബു റാം ​തു​ട​ങ്ങി​യ​വ​ർ സ​ജി​ലി​ന്റെ പേ​രി​ൽ പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuredDisputeinterstate workers
News Summary - Youth injured in dispute with interstate workers
Next Story