പഞ്ചായത്ത് ഓഫിസ് അനുബന്ധ കെട്ടിടത്തിെൻറ ജനൽ ചില്ലുകള്‍ തകര്‍ത്തു
text_fieldsസാമൂഹികവിരുദ്ധര്‍ എറിഞ്ഞുതകര്‍ത്ത അമരമ്പലം പഞ്ചായത്ത് സാംസ്കാരിക നിലയത്തിെൻറ ജനല്‍ ചില്ലുകള്‍
പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്ത് ഓഫിസ് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിെൻറ ജനല്‍ ചില്ലുകള്‍ സാമൂഹികവിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തതായി പരാതി.
കഴിഞ്ഞദിവസം ഓഫിസ് അടക്കുന്നതുവരെ ഒരു കേടുപാടും ഉണ്ടായിരുന്നില്ല. ജനലുകളിലേക്ക് എറിഞ്ഞതെന്ന് തോന്നിക്കുന്ന കല്ലുകളും സമീപത്ത് കിടക്കുന്നുണ്ട്.
പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം, കുടുംബശ്രീ, ലൈബ്രറി എന്നീ ഓഫിസുകള്‍ സാംസ്കാരിക നിലയമായി പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടത്തിലാണുള്ളത്. സെക്രട്ടറിയുടെ പരാതിയില്‍ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

