ഉണ്ണിക്കുളത്ത് രാത്രിയിറങ്ങിയ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു
text_fieldsപൂക്കോട്ടുംപാടം: അമരമ്പലത്തെ ഉണ്ണിക്കുളത്ത് കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ ജനവാസ മേഖലയിലെത്തിയ ഒറ്റയാൻ ഉണ്ണിക്കുളം കുണ്ടിൽ െൻറ വീട്ടുമുറ്റത്തെ കാർഷിക വിളകളാണ് നശിപ്പിച്ചത്.
അഞ്ച് തെങ്ങിൻ തൈകളും പത്ത് വാഴയും നശിപ്പിച്ചു. പുരയിടത്തോട് ചേർന്ന പ്രദേശങ്ങളിൽ കാട്ടാനകൾ എത്തുന്നത് പതിവാണന്നും വനം വകുപ്പ് കാവൽ ഏർപ്പെടുത്തിയിരുന്ന സമയങ്ങളിൽ ആനകൾ എത്തുന്നതിൽ കുറവ് ഉണ്ടായിരുന്നുവെന്നും കാദർ പറഞ്ഞു. ഇപ്പോൾ വനം വകുപ്പ് കാവൽ ഏർപ്പെടുത്താത്തതിനാൽ ആനകൾ ഉണ്ണിക്കുളം ഭാഗങ്ങളിൽ തുടർച്ചയായി എത്തുന്നു.
പാട്ടക്കരിമ്പ് ആദിവാസി കോളനിയിലും കഴിഞ്ഞ ദിവസം കാട്ടാനയെത്തി നാശം വിതച്ചിരുന്നു. ആദിവാസികളുടെ പുരയിടങ്ങളോട് ചേർന്ന് നട്ടുവളർത്തിയ നിരവധി കമുക് തൈകൾ ആന നശിപ്പിച്ചിട്ടുണ്ട്.
ഉണ്ണിക്കുളത്തെ കാദറിെൻറ വീട്ടിൽ വനം വകുപ്പ് അധികൃതർ സന്ദർശനം നടത്തി നഷ്ടം വിലയിരുത്തി മടങ്ങി. ജനവാസ മേഖലകളിൽ എത്തുന്ന ആനകളെ തുരത്താൻ വനം വകുപ്പ് കാവൽ ശക്തമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.