പത്രവിതരണക്കാരനായ സൈക്കിൾ യാത്രികന് വാട്സ്ആപ് കൂട്ടായ്മയുടെ സ്നേഹാദരം
text_fieldsകവളമുക്കട്ടയിൽ സൈക്കിൾ യാത്രികൻ ഗിരിവാസനെ
‘നമ്മുടെ നാട്’ വാട്സ്ആപ്
കൂട്ടായ്മ ആദരിക്കുന്നു
പൂക്കോട്ടുംപാടം: ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് സൈക്കിൾ യാത്രികനായ പത്ര ഏജൻറിനെ ആദരിച്ചു. കവളമുക്കട്ട 'നമ്മുടെ നാട്' വാട്സ്ആപ് കൂട്ടായ്മയാണ് സൈക്കിളിൽ പത്രം വിതരണം നടത്തുന്ന വേരുംപുലാക്കൽ ഗിരിവാസനെ ആദരിച്ചത്. 35 വർഷത്തിലധികമായി പൂക്കോട്ടുംപാടം വട്ടപ്പാടം സ്വദേശിയായ ഗിരിവാസൻ മലയോര പ്രദേശമായ കവളമുക്കട്ട, പാട്ടകരിമ്പ്, വേങ്ങാപ്പരത, തേൾപ്പാറ ഭാഗങ്ങളിൽ പത്രവിതരണം നടത്തുന്നത്.
കാലത്തിനനുസരിച്ച് എല്ലാവരും ബൈക്കിൽ പത്രം വിതരണം ചെയ്യാൻ തുടങ്ങിയെങ്കിലും ഇദ്ദേഹത്തിന് സൈക്കിളിനെ ഉപേക്ഷിക്കാനായില്ല. അതിനാൽ, ഏറെ വൈകിയാണ് പത്രവിതരണം പൂർത്തിയാക്കി വീട്ടിലെത്താനാവുക.
പ്രളയകാലത്തും കോവിഡ് പ്രതിസന്ധികളിലും മുടങ്ങാതെ പത്രമെത്തിക്കുന്നതിൽ ഉപേക്ഷ വരുത്തിയിട്ടില്ല. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അനീഷ് കവളമുക്കട്ട, ഹസ്സൈൻ ചെറുക്കാട് എന്നിവർ ചേർന്ന് ഗിരിവാസന്‍ െമമേൻറാ നൽകി. നമ്മുടെ നാട് വാട്സ്ആപ് കൂട്ടായ്മ അഡ്മിൻമാരായ റിയാസ് ചോലക്കൽ, ഗഫൂർ പാപ്പാലി എന്നിവർ പങ്കെടുത്തു.

