ജനസേവനങ്ങൾക്ക് ഇനി വേഗം കൂടും: വിഷ്ണുവിന് റിലീഫ് സെൽ കമ്മിറ്റിയുടെ ഇരുചക്ര വാഹനം
text_fieldsഅമരമ്പലം തട്ടിയേക്കൽ വാർഡ് അംഗം വിഷ്ണുവിനു ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മയിൽ മൂത്തേടം ഇരുചക്രവാഹനം കൈമാറുന്നു
പൂക്കോട്ടുംപാടം: ഗ്രാമപഞ്ചായത്ത് അംഗത്തിന് വാർഡുകളിൽ സേവനം സുഗമമാക്കാൻ ശിഹാബ് തങ്ങൾ റിലീഫ് സെൽ കമ്മിറ്റിയുടെ സ്നേഹ സമ്മാനം. അമരമ്പലം ഗ്രാമപഞ്ചായത്ത് തട്ടിയേക്കൽ വാർഡ് നറുക്കിൽ വിഷ്ണുവിനാണ് ജനസേവനത്തിൻ മികവേകാൻ റിലീഫ് സെൽ ഇരുചക്ര വാഹനം സമ്മാനമായി നൽകിയത്.
വാർഡംഗമായി തെരഞ്ഞെടുക്കപ്പെട്ട കാലം മുതൽ വാർഡിലെ മുഴുവൻ വീടുകളിലും കാൽനടയായാണ് ജനസേവന പ്രവർത്തനത്തിനെത്തിയിരുന്നത്.
ഇത് മനസ്സിലാക്കിയ റിലീഫ് സെൽ കമ്മിറ്റി വാഹനം നൽകാൻ തീരുമാനമെടുക്കുകയായിരുന്നു.തട്ടിയേക്കലിൽ നടന്ന ചടങ്ങിൽ വാഹനത്തിന്റെ താക്കോൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം വിഷ്ണുവിനു കൈമാറി. റിലീഫ് സെൽ ചെയർമാൻ അഷ്റഫ് മുണ്ടശ്ശേരി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് പി.എം. സീതിക്കോയ തങ്ങൾ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കുണ്ടിൽ മജീദ്, ജനറൽ സെക്രട്ടറി പൊട്ടിയിൽ ചെറിയാപ്പു, കൺവീനർ അസീസ് കെ. ബാബു, എം.ടി. നാസർ ബാൻ, കൊണ്ടേങ്ങോടൻ മുഹമ്മദ്, കെ.ടി. അബ്ദുറഹിമാൻ, അടുക്കത്ത് ബാപ്പുട്ടി, കുഞ്ഞാൻ തട്ടിയേക്കൽ, ഫവാസ് ചുള്ളിയോട്, സ്വഫ്വാൻ ഇല്ലിക്കൽ, സജിൽ പാറക്കപ്പാടം, എ.പി. സുനീജ്, അയ്യൂബ് കൈനോട്ട് തുടങ്ങിയവർ പങ്കെടുത്തു.

