Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPookkottumpadamchevron_rightകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം നിലച്ചിട്ട് രണ്ടുമാസം; അമരമ്പലം പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച്

text_fields
bookmark_border
water
cancel
camera_alt

അ​മ​ര​മ്പ​ല​ത്ത് കു​ടി​വെ​ള്ളം വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു.​ഡി.​എ​ഫ്

സം​ഘ​ടി​പ്പി​ച്ച പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് മാ​ർ​ച്ച്

പൂ​ക്കോ​ട്ടും​പാ​ടം: ര​ണ്ടു മാ​സ​ത്തി​ല​ധി​ക​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ച അ​മ​ര​മ്പ​ല​ത്ത് ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് ജ​ന​കീ​യ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. അ​മ​ര​മ്പ​ലം യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. നി​ല​മ്പൂ​ർ പൂ​ക്കോ​ട്ടും​പാ​ടം സം​സ്ഥാ​ന പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ര​ണ്ടു മാ​സം മു​മ്പ് അ​മ​ര​മ്പ​ല​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ച​ത്.

എ​ന്നാ​ൽ ഓ​രോ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ജ​ല​വി​ഭ​വ വ​കു​പ്പ് ഗു​ണ ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ച​യ​ത്ത് അ​ധി​കൃ​ത​രും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യോ, കു​ടി വെ​ള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ല്ല. മാ​ത്ര​മ​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ടി​വെ​ള്ള​ത്തി​ന് ഏ​ക ആ​ശ്ര​യ​മാ​യ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ​വും മാ​സ​ങ്ങ​ളാ​യി അ​വ താ​ള​ത്തി​ലാ​യ​ത്. ഇ​താ​ണ് ഗു​ണ​ഭോ​ക്താ​ക​ളെ പ്ര​കോ​പി​ത​രാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ശ്ശേ​രി​ക്കു​ന്നി​ൽ​നി​ന്ന് നാ​ട്ടു​കാ​രെ​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ സ​മീ​പി​ക്കു​ക​യും അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ചെ​യ്ത് ക​ഴി​ഞ്ഞ ഏ​പ്രി​ൽ മൂ​ന്നി​ന് ജ​ല വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഫ​ല​മി​ല്ലാ​തെ വ​ന്ന​പ്പോ​ൾ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യു.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ നി​ല​മ്പൂ​ർ എം.​എ​ൽ.​എ ഓ​ഫി​സി​നു മു​മ്പി​ൽ നി​ൽ​പ്പു സ​മ​ര​വും ന​ട​ത്തി​യി​രു​ന്നു. ഇ​നി​യും ന​ട​പ​ടി​യു​ണ്ടാ​യി ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ രാ​പ​ക​ൽ സ​മ​രം ന​ട​ത്താ​ണ് തീ​രു​മാ​നം.

ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ മൂ​ത്തേ​ടം മാ​ർ​ച്ച് ഉ​ദ്ഘാ​ട നം ​ചെ​യ്തു. കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ക്കാ​ത്ത​ത് കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്നും ഇ​തി​നു പ്ര​ത്യേ​കം ഫ​ണ്ട് ത​ന്നെ ത​ദ്ദേ​ശ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ അ​ഷ​റ​ഫ് മു​ണ്ട​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​എ. ക​രീം, ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കേ​മ്പി​ൽ ര​വി, എം.​ടി. നാ​സ​ർ ബാ​ൻ, അ​മീ​ർ പൊ​റ്റ​മ്മ​ൽ, നി​ഷാ​ദ് പൊ​ട്ടേ​ങ്ങ​ൽ, വി.​സി.​ബേ​ബി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഹൈ​സ്കൂ​ൾ റോ​ഡ് ജ​ങ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് അ​ങ്ങാ​ടി ചു​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ക​വാ​ട​ത്തി​ന് മു​ന്നി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. മാ​ർ​ച്ചി​ന് കു​ണ്ടി​ൽ മ​ജീ​ദ്, വി.​കെ. അ​ബ്ദു, ചെ​മ്മ​ല വേ​ണു​ഗോ​പാ​ൽ, ശി​വ​ദാ​സ​ൻ ഉ​ള്ളാ​ട്, ര​ത്ന ഗോ​പി, വി.​പി.​അ​ഫീ​ഫ, എം.​പി. ശോ​ഭ​ന, രാ​ഹു​ൽ തേ​ൾ​പ്പാ​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking water supplyProtestAmarambalam Panchayat
News Summary - Two months after drinking water supply stopped; Protest march to Amarambalam Panchayat
Next Story