Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPookkottumpadamchevron_rightയുവാക്കളെ ആക്രമിച്ച്...

യുവാക്കളെ ആക്രമിച്ച് പണം കവർന്ന പ്രതികൾ പിടിയിൽ

text_fields
bookmark_border
theft
cancel

പൂ​ക്കോ​ട്ടും​പാ​ടം (മ​ല​പ്പു​റം): പൂ​ക്കോ​ട്ടും​പാ​ട​ത്ത് ക​ത്തി ചൂ​ണ്ടി ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി. പൂ​ക്കോ​ട്ടും​പാ​ടം ത​ട്ടി​യേ​ക്ക​ൽ പ​രി​യ​റ്റ് മു​ഹ​മ്മ​ദ് ഷാ​ഫി (24), എ​റ​ണാ​കു​ളം മ​ര​ട് സ്വ​ദേ​ശി തു​രു​ത്തി ടെ​മ്പി​ൾ റോ​ഡ് ക​ല്ല​റ​ക്ക​ൽ ജി​ഫ്രി​ൻ പീ​റ്റ​ർ (27) എ​ന്നി​വ​രെ​യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം ഇ​ൻ​സ്‌​പെ​ക്ട​ർ അ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ള​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​മാ​സം 21ന് ​ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം തോ​ട്ടേ​ക്കാ​ട്ട് പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​രു​ളാ​യി കി​ണ​റ്റി​ങ്ങ​ലി​ലെ മ​ല​പ്പു​റ​വ​ൻ റ​ഷീ​ദ്, മൂ​ത്തേ​ടം പാ​ലാ​ങ്ക​ര​യി​ലെ തെ​ക്കേ​മു​റി സ​ജി എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. റ​ഷീ​ദും സ​ജി​യും തി​രു​വ​മ്പാ​ടി​യി​ൽ​നി​ന്ന് കേ​റ്റ​റി​ങ് ജോ​ലി ക​ഴി​ഞ്ഞ് വ​ര​വെ നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ മ​റി​ക​ട​ന്നെ​ന്നാ​രോ​പി​ച്ചാ​ണ് വാ​ഹ​നം അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും റ​ഷീ​ദി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. ഇ​ത് ചോ​ദ്യം​ചെ​യ്ത സ​ജി​യു​ടെ കാ​ലി​ൽ കു​ത്തി​പ്പ​രി​​ക്കേ​ൽ​പി​ച്ചു.

തു​ട​ർ​ന്ന് സ​ജി​യു​ടെ 5000ത്തോ​ളം രൂ​പ​യും ക​വ​ർ​ന്നാ​ണ് സം​ഘം ര​ക്ഷ​പ്പെ​ട്ട​ത്. പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി പൂ​ക്കോ​ട്ടും​പാ​ടം സ്‌​റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട​യാ​ളാ​ണ്. പ്ര​തി ജി​ഫ്രി​ൻ പീ​റ്റ​റി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം എ​റ​ണാ​കു​ള​ത്തു​നി​ന്ന് നാ​ടു​ക​ട​ത്തി​യ​താ​ണ്. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സ​ക്കീ​ർ അ​ഹ​മ്മ​ദ്, ജ​യ​കൃ​ഷ്ണ​ൻ, എ.​എ​സ്.​ഐ ജാ​ഫ​ർ, സി.​പി.​ഒ​മാ​രാ​യ സ​ജീ​ഷ്, ലി​ജീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsExtorting MoneyErnakulam News
News Summary - Suspects arrested for attacking youths and stealing money
Next Story