10 ലക്ഷം മതി, റിസ്വാന് ജീവിതത്തിലേക്ക് തിരികെ വരാൻ
text_fieldsഅപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന റിസ്വാൻ, അപകടത്തിന് മുമ്പുള്ള ഫോട്ടോ
പൂക്കോട്ടുംപാടം: അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സ സഹായം തേടുന്നു. കവളമുക്കട്ട വേങ്ങാപ്പരത സൊസൈറ്റിപ്പടിയിലുള്ള റഷീദ് കൈപ്പനാച്ചേരിയുടെ മകൻ റിസ്വാനാണ് (21) സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് വാഹനാപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റത്. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് വൻ തുക ചെലവഴിക്കേണ്ടി വന്നു. ചലനശേഷി നഷ്ടപ്പെട്ട റിസ്വാന് അടിയന്തര ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചുവരാനാവൂ. ഇതിന് ഏകദേശം 10 ലക്ഷം രൂപയിലധികം വേണ്ടിവരും.
നിർധന കുടുംബമായതിനാൽ ഇത്രയും തുക കണ്ടെത്താനാകാത്ത വിഷമാവസ്ഥയിലാണ് ഇവർ. നാട്ടുകാർ മുന്നിട്ടിറങ്ങി റിസ്വാൻ ചികിത്സ ധനസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
ഭാരവാഹികൾ: വി.കെ. അബ്ദു (രക്ഷാധികാരി), എം.ടി. നാസബാൻ (ചെയർ), എൻ. അബ്ദുൽ മജീദ് (കൺ.), അമീർ വള്ളിക്കാടൻ (ട്രഷ.). ഫെഡറൽ ബാങ്ക് പൂക്കോട്ടുംപാടം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 17010200002103. ഐ.എഫ്.എസ്.സി നമ്പർ: FDRL0001701. ഗൂഗിൾ പേ നമ്പർ: 9656809601.