പാട്ടക്കരിമ്പ് വന്യമൃഗ വേട്ട: പ്രതികളെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി
text_fieldsമുഹമ്മദ് അൻഷിഫ് ഷാനും അബുവും
പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് വന്യമൃഗ വേട്ട കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുഴുത്തുറ്റി മലവാരം പൂപ്പാതിരി പാറ സർക്കാർ വനത്തിൽ ആഗസ്റ്റ് എട്ടിനാണ് ഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി മാംസം ശേഖരിച്ചത്.
കേസിലെ ഒന്നാം പ്രതി കവമുക്കട്ട പുഞ്ച സ്വദേശി പുല്ലാര വീട്ടിൽ അബു എന്ന നാണിപ്പ (44), മൂന്നാം പ്രതി തലക്കോട്ടുപുറം മുഹമ്മദ് അൻഷിഫ് ഷാൻ (23) എന്നിവരെയാണ് പൂക്കോട്ടുംപാടം എസ്.എച്ച്.ഒ പി. വിഷ്ണുവിെൻറ നിർദേശപ്രകാരം എസ്.ഐ രാജേഷ് ആയോടൻ കസ്റ്റഡിയിൽ വാങ്ങിയത്.
അനധികൃതമായി തോക്ക് കൈവശം വെച്ചതിന് ആയുധ നിയമപ്രകാരം െപാലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അബുവാണ് കാട്ടുപോത്തിനെ വെടിവെച്ചത്. തുടർന്ന് അൻഷിഫിനെ തോക്ക് ഏൽപിച്ചു. അൻഷിഫ് തോക്ക് ഒളിപ്പിക്കുകയായിരുന്നു.

