Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ചാംമൈലിലെ വീടുകളിൽ മരപ്പട്ടികൾ ഭീതിപരത്തുന്നു
text_fieldsbookmark_border
അഞ്ചാംമൈൽ പറമ്പൻ കദീജയുടെ വീട്ടിൽ കടന്ന മരപ്പട്ടി
പൂക്കോട്ടുംപാടം: അഞ്ചാംമൈൽ പ്രദേശത്തെ വീടുകളിൽ മരപ്പട്ടികൾ ഭീതിപരത്തുന്നു. അഞ്ചാംമൈൽ യമാനിയ സ്കൂളിന് സമീപത്തെ വീടുകളിലാണ് ഇവ ഭീഷണിയാവുന്നത്. രാത്രി വീടുകൾക്ക് ഉള്ളിൽ കയറിക്കൂടുന്ന മരപ്പട്ടികൾ പകൽ ആളനക്കമില്ലാത്ത കളപ്പുരകളിലും മരക്കൊമ്പുകളിലും വിശ്രമിക്കുകയാണ് പതിവ്.
അഞ്ചാംമൈലിലെ പറമ്പൻ കദീജയുടെ വീടിനോടുചേർന്ന് രണ്ട് ദിവസമായി മരപ്പട്ടികൾ തമ്പടിച്ചിരിക്കുകയാണ്.
വീടിനോട് ചേർന്ന കളപ്പുരയിലാണ് മരപ്പട്ടികൾ വിശ്രമിക്കുന്നത്. വനംവകുപ്പ് മരപ്പട്ടികളെ പിടികൂടി വനത്തിൽ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

