Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPookkottumpadamchevron_rightഅമരമ്പലം...

അമരമ്പലം ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ പൊട്ടിത്തെറിച്ച് എം.എൽ.എ

text_fields
bookmark_border
അമരമ്പലം ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ  പൊട്ടിത്തെറിച്ച് എം.എൽ.എ
cancel

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം തേ​ൾ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ പു​തി​യ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ച് പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ച​രി​ത്രം വി​ശ​ദീ​ക​രി​ച്ച്​ ന​ട​ത്തി​യ സ്വാ​ഗ​ത പ്ര​സം​ഗ​മാ​ണ് എം.​എ​ൽ.​എ​യെ ചൊ​ടി​പ്പി​ച്ച​ത്. വി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍റെ പ്ര​സം​ഗ​ത്തി​ന്​ ശേ​ഷം സം​സാ​രി​ച്ച എം.​എ​ൽ.​എ ചി​ല കാ​ര്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് അം​ഗം മ​റ​ന്ന് പോ​യ​താ​യും പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് ഓ​ർ​മ​ക്കു​റ​വ് ഉ​ണ്ടെ​ന്നും പ​റ​ഞ്ഞു.

2016ൽ ​ജ​ന​പ്ര​തി​നി​ധി​യാ​യി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​മ്പോ​ൾ ര​ണ്ട് പ​ശു​ക്ക​ളെ തൂ​ണി​ൽ കെ​ട്ടി​യ നി​ല​യി​ലും തെ​രു​വ് നാ​യ്ക്ക​ൾ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ കി​ട​ക്കു​ന്ന​തു​മാ​ണ് ക​ണ്ടെ​തെ​ന്നും പി​ന്നീ​ട് ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് വ​ന്ന മാ​റ്റ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മെ​ന്നും എം.​എ​ൽ.​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

ആശു​പ​ത്രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഒ​രു ഡോ​ക്ട​റെ നി​യ​മി​ച്ച് ശ​മ്പ​ളം ന​ൽ​കു​ന്ന​തെ​ന്നും ഇ​ത് പ​ഞ്ചാ​യ​ത്ത് അം​ഗം മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും പ​റ​യേ​ണ്ട പ​ല കാ​ര്യ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് അം​ഗം വി​ട്ടു​പോ​യ​താ​യും എം.​എ​ൽ.​എ പ​റ​ഞ്ഞു. ആ​ശു​പ​ത്രി ജ​ന​കീ​യ​മാ​ക്ക​ണ​മെ​ന്നും അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് രാ​ഷ്ട്രീ​യ​ത്തി​ന് അ​പ്പു​റം ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

പ്രതിഷേധവുമായി യു.ഡി.എഫ്

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം തേ​ൾ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ പു​തി​യ കെ​ട്ടി​ടോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ൽ യു.​ഡി.​എ​ഫ് പ്ര​തി​ഷേ​ധി​ച്ചു. അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നും മു​ൻ​കൈ​യെ​ടു​ത്ത് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് എം.​എ​ൽ.​എ ആ​യി​രു​ന്ന​പ്പോ​ൾ അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പു​തി​യ കെ​ട്ടി​ടം അ​നു​വ​ദി​ച്ച​തെ​ന്ന്​ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

കെ​ട്ടി​ടോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ പ​ഞ്ചാ​യ​ത്തി​ന്റെ വി​ക​സ​ന​വും ആ​ശു​പ​ത്രി​യി​ൽ വ​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. കൂ​ടാ​തെ ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ രോ​ഗി​ക​ൾ​ക്ക് കി​ട​ത്തി​ച്ചി​കി​ത്സ ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ, എം.​എ​ൽ.​എ ത​ന്റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കാ​നും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​മാ​ണ് ശ്ര​മി​ച്ച​ത്. പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യാ​യ​ത് പ​ഞ്ചാ​യ​ത്ത് അം​ഗം അ​റി​ഞ്ഞി​ട്ടു​ണ്ടാ​വി​ല്ല എ​ന്ന പ​രാ​മ​ർ​ശ​വും ന​ട​ത്തി. ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ആ​ളു​ക​ൾ കു​റ​ഞ്ഞ​തി​ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്റെ​യും ഭ​ര​ണ​സ​മി​തി​യു​ടേ​യും മേ​ൽ പ​ഴി​ചാ​രു​ക​യാ​ണ് എം.​എ​ൽ.​എ ചെ​യ്തെ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. എം.​എ​ൽ.​എ​യു​ടെ വി​ക​സ​നം ജ​ന​ങ്ങ​ൾ ക​ണ്ട​താ​ണെ​ന്നും ഏ​ഴു​വ​ർ​ഷം മു​മ്പ്​ തു​ട​ങ്ങി​യ കോ​ള​ജി​ന്റെ വി​ക​സ​നം ഇ​തി​ന് നേ​ർ​സാ​ക്ഷ്യ​മാ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ ക്യാ​മ്പി​ൽ ര​വി, പൊ​ട്ടി​യി​ൽ ചെ​റി​യാ​പ്പു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, എം.​ടി. നാ​സ​ർ ബാ​ൻ, നി​ഷാ​ദ് പൊ​ട്ടേ​ങ്ങ​ൽ, എ​ൻ. വി​ഷ്ണു, വി.​പി. അ​ഫീ​ഫ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV Anvar MLAamarambalam grama panchayath
News Summary - MLA PV Anvar against to amarambalam grama panchayath member
Next Story