അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ
text_fieldsപൂക്കോട്ടുംപാടം: അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. വഴിക്കടവ് പൂവ്വത്തിപ്പൊയിൽ സ്വദേശി അക്ബർ എന്ന വാക്കയിൽ അക്ബറിനെയാണ് (52) പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പൂക്കോട്ടുംപാടം തൊണ്ടിയിൽനിന്നാണ് പിടികൂടിയത്. ഇതോടെ മേഖലയിലെ നിരവധി മോഷണ കേസുകൾക്കാണ് തുമ്പായത്. വഴിക്കടവിലെ വീട്ടിൽനിന്ന് സ്വർണഭരണങ്ങളും മറ്റൊരു വീട്ടിൽനിന്ന് 42500 രൂപയും കരുവാരകുണ്ടിലെ വീട്ടിൽനിന്ന് സ്വർണാഭരണവും കവർന്നതായി പൊലീസ് പറഞ്ഞു. നിലമ്പൂരിൽ അധ്യാപകെൻറ വീട്ടിലും ഇയാൾ കവർച്ചാശ്രമം നടത്തിയിരുന്നു.
കാളികാവിലെ ഭവനഭേദന കേസിൽ പിടിയിലായ ഇയാൾ മൂന്നുമാസം മുമ്പാണ് ജയിൽ മോചിതനായത്. പൂക്കോട്ടുംപാടം ഇൻസ്പെക്ടർ പി. വിഷ്ണുവിെൻറ നേതൃത്വത്തിൽ എസ്.ഐ രാജേഷ് ആയോടൻ, എ.എസ്.ഐ വി.കെ. പ്രദീപ് കുമാർ, എസ്.സി.പി.ഒ ജാഫർ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സി.പി.ഒമാരായ ഇ.പി. പ്രദീപ്, എസ്. അഭിലാഷ്, ജിയോ ജേക്കബ്, ടി. നിബിൻ ദാസ്, എ. സുദേവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

