അമരമ്പലത്ത് ഭാര്യയും ഭർത്താവും ഗോദയിൽ
text_fieldsഇല്ലിക്കൽ ഹുസൈനും ഭാര്യ സമീന ഇല്ലിക്കലും
പൂക്കോട്ടുംപാടം: തദ്ദേശ തെരഞ്ഞെടുപ്പിൽ അമരമ്പലത്ത് ഒന്നും രണ്ടും വാർഡുകളിൽ ഭാര്യയും ഭർത്താവും അങ്കത്തിനൊരുങ്ങുന്നു.
മുൻ വാർഡ് അംഗം ഇല്ലിക്കൽ ഹുസൈനും ഭാര്യ സമീന ഇല്ലിക്കലുമാണ് ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥികളായി ജനവിധിതേടുന്നത്. ഒന്നാം വാർഡ് വനിതാ സംവരണമായതോടെ രണ്ടാം വാർഡായ ഉപ്പു വള്ളിയിൽ ഹുസൈൻ രണ്ടാം അങ്കം കുറിക്കുമ്പോൾ ഭാര്യ സമീന ഭർത്താവിെൻറ വികസനത്തുടർച്ചക്ക് ഒന്നാം വാർഡായ കൂറ്റമ്പാറയിൽ കന്നിയങ്കത്തിനൊരുങ്ങുന്നത്.
പഞ്ചായത്തിൽ ഭൂരിഭാഗം സീറ്റുകളും വനിതകൾക്കായതോടെ ഹുസൈെൻറ പ്രവർത്തനമികവിനെ കണക്കിലെടുത്ത് വികസനത്തുടർച്ചക്ക് ഭാര്യയെ മത്സരിപ്പിക്കാൻ പാർട്ടി നിയോഗിക്കുകയായിരുന്നു.
എന്നാൽ, കൂറ്റമ്പാറയിലെ അധ്യാപകരായ യു.ഡി.എഫിലെ ആമ്പുക്കാടൻ ശബ്ന ടീച്ചറും വെൽഫെയർ പാർട്ടിയിലെ സൈനബ ടീച്ചറുമാണ് സമീനക്ക് പ്രതിയോഗികൾ, ഹുസൈന് യു.ഡി.എഫിലെ സി.ടി. അബ്ദുൽ അസീസുമാണ് എതിരാളി. വാർഡുകളിൽ അനുകൂലവിധിയുണ്ടാവുമെന്ന ആത്മവിശ്വാസത്തിലാണ് ഈ ദമ്പതികൾ.

