ഗോപിനാഥ് മുതുകാടിന് ജന്മനാടിെൻറ ആദരം
text_fieldsകേരളശ്രീ പുരസ്കാര ജേതാവ് ഗോപിനാഥ് മുതുകാടിനെ
അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ആദരിക്കുന്നു
പൂക്കോട്ടുംപാടം: അമ്മയുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങുന്നതിൽ ഏറെ സന്തോഷിക്കുന്നതായി മജീഷ്യൻ ഗോപിനാഥ് മുതുകാട്.
പ്രഥമ കേരളശ്രീ പുരസ്കാരം നേടിയ മുതുകാടിനെ ആദരിക്കാൻ അമരമ്പലം ഗ്രാമപഞ്ചായത്ത് പൂക്കോട്ടുംപാടത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ. അനിത രാജു, സ്ഥിരം സമിതി അധ്യക്ഷരായ പി. അബ്ദുൽ ഹമീദ് ലബ്ബ, കെ. അനീഷ്, എ.കെ. ഉഷ, ഗ്രാമപഞ്ചായത്ത് അംഗം വി.കെ. ബാലസുബ്രഹ്മണ്യൻ, പഞ്ചായത്ത് സെക്രട്ടറി പി.ബി. ഷാജു എന്നിവർ സംസാരിച്ചു.

