Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPookkottumpadamchevron_rightദേ​ശീ​യ...

ദേ​ശീ​യ കാ​യി​ക​താ​ര​മാ​യ വി​ദ്യാ​ർ​ഥി​യെ മ​ർ​ദിച്ച​താ​യി പ​രാ​തി

text_fields
bookmark_border
മു​ഹ​മ്മ​ദ് ഷാ​ൻ
cancel
camera_alt

മ​ർ​ദ​ന​മേ​റ്റ മു​ഹ​മ്മ​ദ് ഷാ​ൻ

പൂ​ക്കോ​ട്ടും​പാ​ടം: ദേ​ശീ​യ കാ​യി​ക​താ​ര​മാ​യ വി​ദ്യാ​ർ​ഥി​ക്ക് അ​ക്ര​മി സം​ഘ​ത്തി​ന്റെ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ക​രു​ളാ​യി വ​ര​ക്കു​ള​ത്തെ പാ​ല​ക്കാ​മ​റ്റം മു​ഹ​മ്മ​ദ് ഷാ​നി​നാ​ണ് (14) മൂ​ന്നം​ഗ സം​ഘ​ത്തി​ന്റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ൽ കൈ​കാ​ലു​ക​ളു​ടെ എ​ല്ലു​ക​ൾ പൊ​ട്ടി​യ​ത്. മു​ഹ​മ്മ​ദ് ഷാ​നും കൂ​ട്ടു​കാ​ര​നും ട​ർ​ഫി​ൽ ഫു​ട്‌​ബാ​ൾ പ​രി​ശീ​ല​ന​ത്തി​ന് പോ​കും​വ​ഴി ശ​നി​യാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് സം​ഭ​വം.

മു​ഹ​മ്മ​ദ് ഷാ​നി​ന്റെ വീ​ടി​ന്റെ 100 മീ​റ്റ​ർ സ​മീ​പ​ത്താ​ണ് മൂ​വ​ർ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഷാ​നും കൂ​ട്ടു​കാ​ര​നും സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ദി​ശ മാ​റി​യെ​ത്തി​യ അ​ക്ര​മി സം​ഘ​ത്തി​ന്റെ ബൈ​ക്ക് ഇ​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഷാ​ൻ തെ​റി​ച്ചു​വീ​ണു. ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ സം​ഘം അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഷാ​ൻ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് കൂ​ട്ടു​കാ​രെ വി​വ​ര​മ​റി​ച്ച് ഉ​ട​ൻ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഇ​ട​തു​കാ​ലി​ന്റെ​യും വ​ല​ത് കൈ​യി​ന്റെ​യും എ​ല്ലു​ക​ൾ പൊ​ട്ടി. ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളു​മു​ണ്ട്.

-ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഷാ​ൻ അ​ഖി​ലേ​ന്ത്യ സ്കൂ​ൾ മീ​റ്റി​ൽ ഓ​ട്ട മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത കാ​യി​ക താ​ര​മാ​ണ്. കാ​യി​ക​സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​നാ​യി ക്യാ​മ്പി​ൽ പ​രി​ശീ​ല​നം ന​ട​ത്ത​വേ​യാ​ണ് മ​ർ​ദ​ന​മു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuredAttackMalappuram News
News Summary - Complaint that a student who is a sports star was beaten up
Next Story