Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_right‘കെ-സ്മാർട്ട്’...

‘കെ-സ്മാർട്ട്’ വഴിയുള്ള ലൈസൻസ് പുതുക്കലിനെതിരെ വ്യാപാരികൾ

text_fields
bookmark_border
‘കെ-സ്മാർട്ട്’ വഴിയുള്ള ലൈസൻസ് പുതുക്കലിനെതിരെ വ്യാപാരികൾ
cancel
camera_alt

പ്രതീകാത്മക ചിത്രം

പൊ​ന്നാ​നി: ‘കെ- ​സ്മാ​ർ​ട്ട്’ ആ​പ്പ് വ​ഴി​യു​ള്ള ലൈ​സ​ൻ​സ് പു​തു​ക്ക​ലി​നെ​തി​രെ വ്യാ​പാ​രി​ക​ൾ രം​ഗ​ത്ത്. കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് യ​ഥേ​ഷ്ടം വാ​ട​ക വ​ർ​ധി​പ്പി​ക്കാ​നും, ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ പ്ര​തി​കാ​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​മാ​യി കെ-​സ്മാ​ർ​ട്ട് മാ​റി​യെ​ന്നാ​ണ് വ്യാ​പ​ാരി​ക​ളു​ടെ ആ​ക്ഷേ​പം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ലൈ​സ​ൻ​സ് കോ​പ്പി സ​മ​ർ​പ്പി​ച്ച് വാ​ർ​ഷി​ക ലൈ​സ​ൻ​സ് പു​തു​ക്കി​യി​രു​ന്ന​വ​രെ ഇ​ര​ട്ടി ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​ണ് കെ-​സ്മാ​ർ​ട്ട് വ​ഴി​യു​ള്ള ലൈ​സ​ൻ​സ് പു​തു​ക്ക​ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

പു​തി​യ പ​രി​ഷ്ക​ര​ണ പ്ര​കാ​രം അ​ക്ഷ​യ സെ​ന്റ​റി​ലാ​ണ് ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. കാ​ല​ങ്ങ​ളാ​യി ക​ച്ച​വ​ടം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കെ​ട്ടി​ട ഉ​ട​മ​യു​ടെ സാ​ക്ഷ്യ​പ​ത്രം അ​ക്ഷ​യ സെൻറ​റി​ൽ സ​മ​ർ​പ്പി​ച്ചാ​ൽ മാ​ത്ര​മെ ലൈ​സ​ൻ​സ് പു​തു​ക്കു​ക​യു​ള്ളൂ.

ക​ച്ച​വ​ട​ക്കാ​ര​നെ ഒ​ഴി​പ്പി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ളും, വാ​ട​ക വ​ർ​ധി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ളും ത​ങ്ങ​ളു​ടെ ആ​വ​ശ്യം ന​ട​പ്പാ​യി​ല്ലെ​ങ്കി​ൽ അ​നു​മ​തി​പ​ത്രം ന​ൽ​കാ​തി​രി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ്. ഈ ​നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഈ​ഴു​വ​ത്തി​രു​ത്തി യൂ​നി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ന്നാ​നി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും, സെ​ക്ര​ട്ട​റി​ക്കും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി.

കെ.​പി. അ​ബ്ദു​ൽ ജ​ബ്ബാ​ർ, ടി.​കെ. ര​ഘു, റ​ഫീ​ഖ്, ലാ​ഹു​ൽ ആ​മീ​ൻ, മ​ർ​വ റ​ഷീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tradersLicense renewalk-smartMalappuram News
News Summary - Traders against license renewal through 'K-Smart'
Next Story