Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightകാ​ഞ്ഞി​ര​പ്പു​ഴ...

കാ​ഞ്ഞി​ര​പ്പു​ഴ അ​ണ​ക്കെ​ട്ടിെൻറ ഷ​ട്ട​റു​ക​ൾ തു​റ​ന്നു; ഭാ​ര​ത​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്നു

text_fields
bookmark_border
കാ​ഞ്ഞി​ര​പ്പു​ഴ അ​ണ​ക്കെ​ട്ടിെൻറ ഷ​ട്ട​റു​ക​ൾ തു​റ​ന്നു;  ഭാ​ര​ത​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്നു
cancel

പൊ​ന്നാ​നി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ൽ ഭാ​ര​ത​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യും മ​ഴ ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ര്‍ന്ന് കാ​ഞ്ഞി​ര​പ്പു​ഴ അ​ണ​ക്കെ​ട്ടിെൻറ ഷ​ട്ട​ർ തു​റ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​ര​ത​പ്പു​ഴ​യോ​ര​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​യി. പ്ര​ള​യം ഒ​ഴി​ഞ്ഞ​തിെൻറ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്ന ഭാ​ര​ത​പ്പു​ഴ​യോ​ര​വാ​സി​ക​ൾ​ക്ക് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്​​ടി​ക്കു​ക​യാ​ണ്. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മിെൻറ ഷ​ട്ട​റു​ക​ൾ 50 മീ​റ്റ​റോ​ള​മാ​ണ് ഉ​യ​ർ​ത്തി​യ​ത്.

വെ​ള്ളി​യാ​ങ്ക​ല്ലി​ൽ ജ​ല​നി​ര​പ്പ് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. തൃ​ത്താ​ല വെ​ള്ളി​യാ​ങ്ക​ല്ല് റെ​ഗു​ലേ​റ്റ​റിെൻറ ചി​ല ഷ​ട്ട​റു​ക​ളും തു​റ​ന്നി​ട്ടു​ണ്ട്. മ​ഴ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ കു​ന്തി​പ്പു​ഴ​യി​ലും ഭാ​ര​ത​പ്പു​ഴ​യി​ലും വെ​ള്ളം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഒ​ഴു​ക്കി​നൊ​പ്പം മ​ഴ​യും ശ​ക്ത​മാ​യ​തോ​ടെ പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കു​മെ​ന്ന ഭ​യ​പ്പാ​ടി​ലാ​ണ് പു​ഴ​യോ​ര​ത്തു​ള്ള​വ​ർ. പൊ​ന്നാ​നി പു​ഴ​യോ​ര റോ​ഡ് നി​ർ​മാ​ണ ഭാ​ഗ​മാ​യി റോ​ഡ് ഉ​യ​ർ​ത്തി​യ​തി​നാ​ൽ പു​ഴ ക​ര​ക​വി​ഞ്ഞി​ല്ലെ​ങ്കി​ലും റോ​ഡി​നൊ​പ്പം ഉ​യ​ര​ത്തി​ലാ​ണ് വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ൽ വെ​ള്ളം ഉ​യ​രു​ന്ന​ത്. മ​ഴ തു​ട​ർ​ന്നാ​ൽ വെ​ള്ളം റോ​ഡി​ലേ​ക്കെ​ത്തു​മെ​ന്ന ഭീ​തി​യി​ലാ​ണ് പു​ഴ​യോ​ര​വാ​സി​ക​ൾ.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും പ്ര​ള​യ​മു​ണ്ടാ​യി​ട്ടും ഭാ​ര​ത​പ്പു​ഴ​യി​ലെ വെ​ള്ളം ക​ർ​മ റോ​ഡി​ന് താ​ഴെ​യു​ള്ള പൈ​പ്പു​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന​ത് ത​ട​യാ​ൻ ഇ​നി​യും ശാ​ശ്വ​ത ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - The shutters of the Kanjirapuzha dam were opened; The water level in the river was high
Next Story