സത്യപ്രതിജ്ഞക്കിടെ കൗൺസിലർ കുഴഞ്ഞുവീണു
text_fieldsപൊന്നാനി: പൊന്നാനി നഗരസഭ ഓഫിസിൽ സത്യപ്രതിജ്ഞക്കിടെ കൗൺസിലർ കുഴഞ്ഞുവീണു. വേദിയിലേക്ക് എത്തുന്നതിനിടെയാണ് 36ാം വാർഡ് കൗൺസിലർ എൻ.കെ. ആയിഷ കുഴഞ്ഞുവീണത്. തെൻറ ഊഴമെത്തുന്നതിന് മുമ്പ് തന്നെ രക്തസമ്മർദം കുറഞ്ഞ് ഇവർ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.
സത്യപ്രതിജ്ഞക്കായി നീങ്ങുന്നതിനിടെ സ്റ്റേജിന് മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. മറ്റ് കൗൺസിലർമാരും, നഗരസഭ ജീവനക്കാരും, ആരോഗ്യ ജീവനക്കാരും ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നൽകി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗൺസിലർക്ക് വേണ്ടി മുതിർന്ന അംഗം കെ.വി. ബാബു സത്യപ്രതിജ്ഞ ചൊല്ലി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

