ഇവിടെ വീട്ടുകാര്യമല്ല തെരഞ്ഞെടുപ്പ്; സ്ഥാനാർഥികളായി അധ്യാപക ദമ്പതികൾ
text_fieldsപി. ഹസൻ കോയയും ഷബ്ന ടീച്ചറും
പൊന്നാനി: സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ കീറാമുട്ടിയായിരുന്ന പൊന്നാനി നഗരസഭയിലെ 30ാം വാർഡിൽ സ്ഥാനാർഥിയായി പി. ഹസൻകോയയെ തിരഞ്ഞെടുത്തതോടെ ദമ്പതികൾ പോരാട്ടത്തിനിറങ്ങുന്നു.
30ാം വാർഡിൽ ഹസൻകോയ കോൺഗ്രസ് സീറ്റിൽ മത്സരിക്കുമ്പോൾ, അദ്ദേഹം നിലവിൽ കൗൺസിലറായ 32ാം വാർഡിലാണ് ഭാര്യ ഷബ്ന ടീച്ചർ ജനവിധി തേടുന്നത്.
30ാം വാർഡിൽ കോൺഗ്രസിന് മറ്റൊരു സ്ഥാനാർഥിയും രംഗത്തുണ്ടായിരുന്നു. ഒടുവിൽ വാർഡ് കമ്മിറ്റിയുടെ പിന്തുണ ലഭിച്ചതോടെ കോയ മാസ്റ്റർക്ക് നറുക്ക് വീണു. 32ാം വാർഡിൽ നിലവിലെ കൗൺസിലറുടെ ഭാര്യ മതിയെന്ന വാർഡ് കമ്മിറ്റി നിർേശത്തെത്തുടർന്ന് വിജയസാധ്യത കണക്കിലെടുത്ത് ഷബ്നയെ സ്ഥാനാർഥിയാക്കുകയായിരുന്നു.
ഒടുവിൽ അധ്യാപക ദമ്പതികൾ ഒരേ വീട്ടിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുകയാണ്.

