തെരുവ് നായുടെ കടിയേറ്റ പശു പേവിഷം ബാധിച്ച് ചത്തു; നായെ കണ്ട് ഭയന്നോടിയ വീട്ടമ്മക്ക് വീണ് പരിക്ക്
text_fieldsപൊന്നാനി: തെരുവ് നായുടെ കടിയേറ്റ പശു പേവിഷം ബാധിച്ച് ചത്തു. പൊന്നാനി കടവനാട് പറങ്കി വളപ്പ് ക്ഷേത്രത്തിന് സമീപത്തെ കോരച്ചം വീട്ടിൽ മോഹനെൻറ പശുവിനെയാണ് തെരുവ് നായ കടിച്ചത്. ഒരാഴ്ച മുമ്പാണ് വീടിന് സമീപത്ത് കെട്ടിയിട്ടിരുന്ന പശുവിന് നായുടെ കടിയേറ്റത്. തുടർന്ന് പേവിഷം ബാധിച്ച പശു ഞായറാഴ്ച ചത്തു.
ആക്രമിക്കാൻ വന്ന തെരുവ് നായെ കണ്ട് ഭയന്നോടിയ വീട്ടമ്മക്ക് തെന്നി വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. കടവനാട് മരക്കാത്ത് വേലായുധെൻറ ഭാര്യ സുഭാഷിണി(59) ആണ് പരിക്കേറ്റത്. തോളെല്ലിന് പരിക്ക് പറ്റിയ ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി.
വെള്ളിയാഴ്ച പകൽ 6 മണിയോടെയാണ് സംഭവം. വീടിെൻറ വാർപ്പിന് മുകളിൽ അലക്കിയിട്ടിരുന്ന തുണികൾ എടുക്കാനായി പുറത്ത് നിന്നുള്ള കോണി വഴി കേറിയപ്പോഴാണ് മുകളിലുണ്ടായിരുന്ന നായ അക്രമിക്കാനൊരുങ്ങിയത്. ആട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും നായ മുന്നിലേക്ക് വന്നതോടെ ഭയന്നോടിയ ഇവർ വീഴുകയായിരുന്നു. മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണ്
