Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊന്നാനി സി.പി.എമ്മിൽ...

പൊന്നാനി സി.പി.എമ്മിൽ വിഭാഗീയത ശക്തം; ലോക്കൽ സെക്രട്ടറി രാജിവെച്ചു

text_fields
bookmark_border
പൊന്നാനി സി.പി.എമ്മിൽ വിഭാഗീയത ശക്തം; ലോക്കൽ സെക്രട്ടറി രാജിവെച്ചു
cancel

പൊ​ന്നാ​നി: ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗ​മാ​യി​രു​ന്ന ടി.​എം. സി​ദ്ദീ​ഖി​നെ ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്​ സി.​പി.​എ​മ്മി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വും വെ​ളി​യ​േ​ങ്കാ​ട്​ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും പെ​രു​മ്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ പി.​എം. ആ​റ്റു​ണ്ണി​ത​ങ്ങ​ൾ രാ​ജി​വെ​ച്ചു. ടി.​എം. സി​ദ്ദീ​ഖി​നെ​തി​രാ​യ ന​ട​പ​ടി ല​ഘൂ​ക​രി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. ഖ​ലീ​മു​ദ്ദീ​ൻ സി​ദ്ദീ​ഖി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് ഒ​രു​വി​ഭാ​ഗ​ത്തെ ചൊ​ടി​പ്പി​ച്ച​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി.​എം. സി​ദ്ദീ​ഖി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന പ്ര​ക​ട​നം ത​ട​യേ​ണ്ട​ത് അ​ദ്ദേ​ഹ​ത്തി​െൻറ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രു​ന്നെ​ന്ന പ​രാ​മ​ർ​ശ​മാ​ണ്​ വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​തി​ന​ഞ്ചോ​ളം ബ്രാ​ഞ്ചു​ക​ളും രാ​ജി​വെ​ക്കാ​നു​ള്ള നീ​ക്ക​വു​മു​ണ്ട്. ജി​ല്ല സ​മ്മേ​ള​ന ശേ​ഷം ടി.​എം. സി​ദ്ദീ​ഖി​നെ നേ​തൃ​രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ നീ​ക്ക​മു​ണ്ടാ​യ​തെ​ന്നാ​ണ് അ​ണി​ക​ളു​ടെ അ​ഭി​പ്രാ​യം.

എ​ന്നാ​ൽ, ഏ​രി​യ സ​മ്മേ​ള​നം പൂ​ർ​ത്തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ആ​റ്റു​ണ്ണി​ത​ങ്ങ​ൾ ഫേ​സ്ബു​ക്കി​ലി​ട്ട പോ​സ്​​റ്റ്​ പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യെ​ന്നാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​ല്ല. തു​ട​ർ​ന്നാ​ണ് ഏ​രി​യ സെ​ക്ര​ട്ട​റി​ക്ക് രാ​ജി ന​ൽ​കി​യ​ത്. ടി.​എം. സി​ദ്ദീ​ഖ് പ​ക്ഷ​ത്തെ കൂ​ടെ​ച്ചേ​ർ​ക്കാ​ൻ സി.​പി.​ഐ നേ​തൃ​ത്വം ശ്ര​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SectarianismCPM
News Summary - Sectarianism is strong in the Ponnani CPM
Next Story