Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊ​ന്നാ​നി​യി​ൽ...

പൊ​ന്നാ​നി​യി​ൽ സ​മു​ദ്ര​ജ​ല ശു​ദ്ധീ​ക​ര​ണശാ​ല​യൊ​രു​ങ്ങു​ന്നു

text_fields
bookmark_border
Seawater in Ponnani
cancel
camera_alt

പൊ​ന്നാ​നി​യി​ലെ നി​ർ​ദി​ഷ്ട സ​മു​ദ്ര​ജ​ല ശു​ദ്ധീ​ക​ര​ണശാ​ല പ​ദ്ധ​തി പ്ര​ദേ​ശം ഉ​ന്ന​ത സം​ഘം പ​രി​ശോ​ധി​ക്കു​ന്നു

പൊ​ന്നാ​നി: തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ശു​ദ്ധ​ജ​ല ദൗ​ർ​ല​ഭ്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​യി സ​മു​ദ്ര​ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. സം​സ്ഥാ​ന​ത്ത് ഏ​ഴി​ട​ങ്ങ​ളി​ൽ ക​ട​ലോ​ര​ത്ത് ശു​ദ്ധീ​ക​ര​ണ ശാ​ല നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൊ​ന്നാ​നി​യി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ഷ്യ​ൻ ടെ​ക്നോ​ള​ജി​യി​ലെ ഉ​ന്ന​ത സം​ഘം പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു.

പൊ​ന്നാ​നി ഹാ​ർ​ബ​റി​ലെ പു​തി​യ വാ​ർ​ഫി​ന് സ​മീ​പം ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല സ്ഥാ​പി​ക്കാ​നാ​ണ് പ്രാ​ഥ​മി​ക ധാ​ര​ണ​യാ​യി​ട്ടു​ള്ള​ത്. ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പി​ന് കീ​ഴി​ൽ പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ൽ​കും. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ശു​ദ്ധ​ജ​ല​ത്തി​ന്‍റെ അ​ഭാ​വം മ​റി​ക​ട​ക്കാ​നാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ മാ​തൃ​ക​യി​ൽ ക​ട​ൽ​ജ​ലം ശു​ദ്ധീ​ക​രി​ച്ച് കു​ടി​വെ​ള്ള​മാ​ക്കി മാ​റ്റു​ന്ന പ​ദ്ധ​തി വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്.

ക​ട​ലി​ലെ ഉ​പ്പി​ന്‍റെ സാ​ന്ദ്ര​ത ല​ഘൂ​ക​രി​ച്ച് ശു​ദ്ധ​ജ​ല​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്ന് ചെ​ന്നൈ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ഷ്യ​ൻ ടെ​ക്നോ​ള​ജി​യി​ലെ സ​യ​ന്‍റി​സ്റ്റ് ഡോ. ​രാ​ജ​ൻ എ​ബ്ര​ഹാം പ​റ​ഞ്ഞു. ഹാ​ർ​ബ​റി​ലെ ര​ണ്ടി​ട​ങ്ങ​ളി​ലാ​ണ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ഫി​ഷ​ർ​മെ​ൻ ഫ്ലാ​റ്റി​ലേ​ക്കാ​വ​ശ്യ​മാ​യ ശു​ദ്ധ​ജ​ല​വും പ​ദ്ധ​തി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യാ​നാ​കും. കൂ​ടാ​തെ വേ​ന​ലി​ൽ ഉ​പ്പു​വെ​ള്ളം ല​ഭി​ക്കു​ന്ന തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലേ​ക്കും ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന ന​ഗ​ര​സ​ഭ​യി​ലെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും ഹാ​ർ​ബ​റി​ൽ നി​ർ​മി​ക്കു​ന്ന പ്ലാ​ന്‍റ്​ വ​ഴി ശു​ദ്ധ​ജ​ലം ന​ൽ​കാ​ൻ ക​ഴി​യും. ഇ​തി​ന​നു​സൃ​ത​മാ​യി കൂ​ടു​ത​ൽ ക​പ്പാ​സി​റ്റി​യു​ള്ള പ്ലാ​ന്‍റാ​ണ് നി​ർ​മി​ക്കു​ക​യെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം പ​റ​ഞ്ഞു. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പൊ​ന്നാ​നി സ​മ്പൂ​ർ​ണ ശു​ദ്ധ​ജ​ല ന​ഗ​ര​സ​ഭ​യാ​കും.

ചെ​ന്നൈ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ഷ്യ​ൻ ടെ​ക്നോ​ള​ജി​യി​ലെ സ​യ​ന്‍റി​സ്റ്റ് ഡോ. ​രാ​ജ​ൻ എ​ബ്ര​ഹാം, വാ​ട്ട​ർ അ​തോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ ഇ.​എ. സ​ന്തോ​ഷ് കു​മാ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ബി​ന്ദു സി​ദ്ധാ​ർ​ത്ഥ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ടി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഒ.​ഒ. ഷം​സു, ഷീ​ന സു​ദേ​ശ​ൻ, ര​ജീ​ഷ് ഊ​പ്പാ​ല, എം. ​ആ​ബി​ദ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnani harborSeawater
News Summary - Seawater in Ponnani The refinery is coming
Next Story