Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightതാ​ൽ​ക്കാ​ലി​ക...

താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് പി​ൻ​വാ​തി​ൽ നി​യ​മ​ന​മെ​ന്ന്; പൊ​ന്നാ​നി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യു.​ഡി.​എ​ഫ് ത​ട​സ​പ്പെ​ടു​ത്തി

text_fields
bookmark_border
പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് പി​ൻ​വാ​തി​ൽ നി​യ​മ​ന​മെ​ന്നാ​രോ​പി​ച്ച്  കൗ​ൺ​സി​ൽ യോ​ഗം യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ത​ട​സ​പ്പെ​ടു​ത്തി​യ​പ്പോ​ൾ
cancel
camera_alt

പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് പി​ൻ​വാ​തി​ൽ നി​യ​മ​ന​മെ​ന്നാ​രോ​പി​ച്ച് കൗ​ൺ​സി​ൽ യോ​ഗം യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ത​ട​സ​പ്പെ​ടു​ത്തി​യ​പ്പോ​ൾ


പൊ​ന്നാ​നി: സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കാ​തെ പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് പി​ൻ​വാ​തി​ൽ നി​യ​മ​ന​മെ​ന്നാ​രോ​പി​ച്ച് കൗ​ൺ​സി​ൽ യോ​ഗം യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ത​ട​സ​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ അ​ജ​ണ്ട​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ യോ​ഗം ബ​ഹി​ഷ്കരിച്ചു. .

ഡ്രൈ​വ​ർ, ചെ​യ​ർ​മാ​ൻ പേ​ഴ്സ​ണ​ൽ അ​സി. , ഡാ​റ്റ എ​ൻ​ട്രി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് 2 ത​സ്തി​ക​യ​ട​ക്കം ഏ​ഴ് നി​യ​മ​ന​ങ്ങ​ൾ​ക്കാ​ണ് ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത​ത്. നി​യ​മ​ന​ങ്ങ​ൾ സാ​ധൂ​ക​രി​ക്കാ​ൻ സ​ർ​ക്കാ​റി​ലേ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ജ​ണ്ട​യി​ലാ​യി​രു​ന്നു യു.​ഡി.​എ​ഫ് പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്. എം​പ്ലോ​യ്മെൻറ് എ​ക്സ്ചേ​ഞ്ച് വ​ഴി നി​യ​മ​നം ന​ട​ത്താ​തെ പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് കൗ​ൺ​സി​ൽ ബ​ഹ​ള​മ​യ​മാ​യ​തും ഒ​ടു​വി​ൽ പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ക്കു​ക​യും ചെ​യ്ത​ത്.

നേ​ര​ത്തെ ന​ട​ന്ന നി​യ​മ​ന​ത്തി​ൽ കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കെ വീ​ണ്ടും ഇ​ത്ത​രം നീ​ക്ക​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത് ജ​ന​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും കൗ​ൺ​സി​ൽ തീ​രു​മാ​നം പോ​ലു​മി​ല്ലാ​തെ​യാ​ണ് താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ഫ​ർ​ഹാ​ൻ ബി​യ്യം പ​റ​ഞ്ഞു. എം​പ്ലോ​യ്മെൻറ് ലി​സ്റ്റ് പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള നി​യ​മ​ന​ത്തി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് യു.​ഡി.​എ​ഫ് തീ​രു​മാ​നം. ഫ​ർ​ഹാ​ൻ ബി​യ്യം, അ​നു​പ​മ മു​ര​ളീ​ധ​ര​ൻ, മി​നി ജ​യ​പ്ര​കാ​ശ്, ആ​യി​ഷ അ​ബ്ദു, കെ. ​ഇ​സ്മാ​യി​ൽ, റാ​ഷി​ദ് നാ​ല​ക​ത്ത്, ശ്രീ​ക​ല ച​ന്ദ്ര​ൻ, എം.​പി. ഷ​ബീ​റാ​ബി, ശ​ബ്ന ആ​സ്മി, പ്രി​യ​ങ്ക വേ​ലാ​യു​ധ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

എ​ന്നാ​ൽ അ​ജ​ണ്ട പോ​ലും പ​ഠി​ക്കാ​തെ​യാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം പ​റ​ഞ്ഞു.​

നി​യ​മാ​നു​സൃ​ത​വും, സു​താ​ര്യ​വു​മാ​യാ​ണ് നി​യ​മ​നം ന​ട​ത്തി​യ​തെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BoycottMuncipal CouncilUDFtemporary workers
News Summary - Retrospective appointment of temporary workers; UDF boycotts Ponnani Municipal Council
Next Story