Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപു​റം​ലോ​കം ക​ണ്ടും...

പു​റം​ലോ​കം ക​ണ്ടും പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ അ​ടു​ത്ത​റി​ഞ്ഞും അ​വ​ർ നാ​ടു​ചു​റ്റി

text_fields
bookmark_border
Public institutions visiting
cancel
camera_alt

ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ പൊ​ന്നാ​നി അ​ഗ്നി​ര​ക്ഷ നി​ല​യം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

Listen to this Article

പൊ​ന്നാ​നി: അ​ഗ്നി​ര​ക്ഷ സേ​ന​യു​ടെ യൂ​നി​ഫോം ധ​രി​ച്ച് ത​ല​യി​ൽ ഹെ​ൽ​മ​റ്റ് വെ​ച്ച​പ്പോ​ൾ പു​തി​യൊ​രു ലോ​ക​ത്തെ​ത്തി​യ പ്ര​തീ​തി​യാ​യി​രു​ന്നു ജി​ബ്രാ​ന്. ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​യാ​യ ജി​ബ്രാ​ന്‍റെ മു​ഖ​ത്ത് ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ തി​ള​ക്കം. വീ​ടും വി​ദ്യാ​ല​യ​വും മാ​ത്രം പ​രി​ചി​ത​മാ​യ കു​ട്ടി​ക​ൾ​ക്കെ​ല്ലാം പു​തി​യ ആ​വേ​ശ​വും അ​നു​ഭൂ​തി​യും നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ൾ​ക്കാ​ണ് അ​വ​സ​ര​മൊ​രു​ക്കി​യ​ത്.

സ​മ​ഗ്ര ശി​ക്ഷ കേ​ര​ള പൊ​ന്നാ​നി യു.​ആ​ർ.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി പൊ​തു​സ്ഥാ​പ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി 'ദി​ശ' എ​ന്ന പേ​രി​ൽ പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. തൃ​ക്കാ​വ് മാ​ർ​ജി​ൻ ഫ്രീ ​മാ​ർ​ക്ക​റ്റ്, പൊ​ന്നാ​നി ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ്, കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ, പൊ​ലീ​സ് സ്റ്റേ​ഷ​ൻ, അ​ഗ്നി​ര​ക്ഷ നി​ല​യം, താ​ലൂ​ക്ക് ഓ​ഫി​സ് എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു.

ഫ​യ​ർ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം പൊ​ന്നാ​നി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം നി​ർ​വ​ഹി​ച്ചു. ബി.​പി.​സി ഡോ. ​ഹ​രി​യാ​ന​ന്ദ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​യൂ​ബ് ഖാ​ൻ, ട്രെ​യി​ന​ർ സു​ശീ​ൽ കു​മാ​ർ, സ്പെ​ഷ​ൽ എ​ജു​ക്കേ​റ്റ​ർ പ്ര​ജോ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visitingPublic institutions
News Summary - Public institutions are closely intertwined with them
Next Story