Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊ​ന്നാ​നി...

പൊ​ന്നാ​നി മാ​തൃ-​ശി​ശു ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്ക്; നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​,ഉ​ദ്ഘാ​ട​നം എന്ന്?

text_fields
bookmark_border
Ponnani-mother child hospital blood bank
cancel
camera_alt

നിർമാണം പൂർത്തിയായ പൊ​ന്നാ​നി മാ​തൃ-​ശി​ശു ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്ക് കെ​ട്ടി​ടം

പൊ​ന്നാ​നി: ആ​തു​ര​സേ​വ​ന രം​ഗ​ത്ത് നീ​ണ്ട​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പൊ​ന്നാ​നി​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ ബ്ല​ഡ് ബാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ന​ന്ത​മാ​യി നീ​ളു​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ലൈ​സ​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​രു​ടെ ലൈ​സ​ൻ​സ് ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നാ​യു​ള്ള സം​യു​ക്ത പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു. പൊ​ന്നാ​നി സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി പ​രി​സ​ര​ത്താ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ജി​ല്ല​യി​ൽ നി​ല​വി​ൽ മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​മ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ബ്ല​ഡ് ബാ​ങ്ക് സൗ​ക​ര്യ​മു​ള്ള​ത്.

പൊ​ന്നാ​നി​യി​ൽ ബ്ല​ഡ് ബാ​ങ്ക് വ​രു​ന്ന​തോ​ടെ ജി​ല്ല​യി​ലെ തീ​ര​മേ​ഖ​ല​ക്കും, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലു​ള്ള​വ​ർ​ക്കും ഏ​റെ ഗു​ണ​ക​ര​മാ​കും. പൊ​ന്നാ​നി താ​ലൂ​ക്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​സ​വം ന​ട​ക്കു​ന്ന പൊ​ന്നാ​നി മാ​തൃ-​ശി​ശു ആ​ശു​പ​ത്രി​യി​ൽ ബ്ല​ഡ് ബാ​ങ്ക് വേ​ണ​മെ​ന്ന​ത് ഏ​റെ നാ​ളെ​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ബ്ല​ഡ് ബാ​ങ്ക് നി​ർ​മി​ച്ച​ത്.

നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ 1.22 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​യ​ത്. ഡോ​ക്ടേ​ഴ്സ് റൂം, ​ക​മ്പോ​ണ​ന്‍റ് സ്റ്റോ​ർ, ക​മ്പോ​ണ​ന്‍റ് പ്രോ​സ​സിം​ഗ് റൂം, ​ഗ്രൂ​പ്പി​ങ് ആ​ൻ​ഡ് ക്രോ​സ് മാ​ച്ചി​ങ് റൂം ​ഉ​ൾ​പ്പെ​ടെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ബ്ല​ഡ് ബാ​ങ്ക് നി​ർ​മി​ച്ച​ത്. നി​ല​വി​ൽ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ നി​ന്നോ, എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നോ ര​ക്തം കൊ​ണ്ടു​വ​രേ​ണ്ട സ്ഥി​തി​യാ​ണ്. പു​തി​യ ബ്ല​ഡ് ബാ​ങ്ക് വ​രു​ന്ന​ത് രോ​ഗി​ക​ൾ​ക്കും, പ്ര​സ​വ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood BankPonnani Mother and Child HospitalMalappuram News
News Summary - Ponnani Mother and Child Hospital Blood Bank
Next Story