Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊ​ന്നാ​നി...

പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​ൻ മേ​ൽ​പ്പാ​ലം; പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി നാ​ടി​ന് സ​മ​ർ​പ്പി​ക്കും

text_fields
bookmark_border
muhammed riyas
cancel
camera_alt

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​പാ​ത​യു​ടെ

ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ മേ​ൽ​പാ​ലം നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്നു

പൊ​ന്നാ​നി: കു​റ്റി​പ്പു​റം-​ചാ​വ​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ജ​ന​ത്തി​ര​ക്കേ​റി​യ പ്ര​ധാ​ന ജ​ങ്ഷ​നാ​യ പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മേ​ൽ​പാ​ലം അടുത്തവർഷം പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളി​ൽ മ​ന്ത്രി സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്തെ നീ​ള​മേ​റി​യ മേ​ൽ​പാ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് പൊ​ന്നാ​നി​യി​ലേ​ത്. നി​ല​വി​ൽ സ്ലാ​ബ് വ​ർ​ക്കു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​രു ഭാ​ഗ​ത്തു​മാ​യി അ​ഞ്ച് തൂ​ണു​ക​ൾ വീ​ത​മു​ള്ള പാ​ല​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. അ​ര കി​ലോ​മീ​റ്റ​റോ​ളം നീ​ള​മാ​ണുള്ള​ത്. ജൂ​ൺ മാ​സ​ത്തോ​ടെ പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും. ദേ​ശീ​യ​പാ​ത​യു​ടെ ജി​ല്ല​യി​ലെ ഉ​ദ്ഘാ​ട​ന ഭാ​ഗ​മാ​യി അ​ടു​ത്ത പു​തു​വ​ത്സ​ര​ത്തി​ൽ നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

കു​റ്റി​പ്പു​റം പ​ഴ​യ​പാ​ലം പൈ​തൃ​ക​മാ​യി നി​ല​നി​ർ​ത്തും -മ​ന്ത്രി റിയാസ്

കു​റ്റി​പ്പു​റം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി കു​റ്റി​പ്പു​റ​ത്ത് പു​തി​യ പാ​ലം വ​രു​ന്ന​തോ​ടെ പ​ഴ​യ പാ​ലം പൈ​തൃ​ക സ്മാ​ര​ക​മാ​യി നി​ല​നി​ർ​ത്താ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. കു​റ്റി​പ്പു​റം മി​നി പ​മ്പ​യി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ പാ​ലം നാ​ല് മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​യി തു​റ​ന്നു കൊ​ടു​ക്കും.

പു​തി​യ പാ​ല​ത്തി​ന്റെ 85 ശ​ത​മാ​നം ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. കു​റ്റി​പ്പു​റം ടൗ​ണി​നെ ബ​ന്ധി​ച്ച് ദേ​ശീ​യ പാ​ത​യി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. മ​ന്ത്രി​ക്കൊ​പ്പം കെ.​ടി. ജ​ലി​ൽ എം.​എ​ൽ.​എ, പൊ​തു മാ​രാ​മ​ത്ത്, ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - Ponnani Chamravattom Junction Flyover- It will be presented to the people as a New Year gift
Next Story