Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊന്നാനിയിൽ ലക്ഷംവീട്...

പൊന്നാനിയിൽ ലക്ഷംവീട് കോളനിക്ക് പകരം ഒറ്റവീടുകൾ ഒരുങ്ങുന്നു

text_fields
bookmark_border
പൊന്നാനിയിൽ ലക്ഷംവീട് കോളനിക്ക് പകരം ഒറ്റവീടുകൾ ഒരുങ്ങുന്നു
cancel
camera_alt

പൊ​ന്നാ​നി​യി​ൽ നി​ർ​മി​ക്കു​ന്ന ഒ​റ്റ വീ​ടി​െൻറ നി​ർ​മാ​ണോ​ദ്ഘാ​ട​നം സി.​പി.​എം പൊ​ന്നാ​നി എ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​കെ. ഖ​ലീ​മു​ദ്ദീ​ൻ നി​ർ​വ​ഹി​ക്കു​ന്നു

പൊ​ന്നാ​നി: ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ൽ നി​ന്ന്​ കെ​ട്ടു​റ​പ്പു​ള്ള വീ​ടു​ക​ളി​ലേ​ക്ക് മാ​റാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പൊ​ന്നാ​നി കോ​ട്ട​ത്ത​റ​യി​ലെ ല​ക്ഷം വീ​ട് കോ​ള​നി​ക്കാ​ർ. സ്പീ​ക്ക​റും ന​ഗ​ര​സ​ഭ​യും സു​മ​ന​സ്സു​ക​ളും കൈ​കോ​ർ​ത്ത​തോ​ടെ​യാ​ണ് ല​ക്ഷം വീ​ട് കോ​ള​നി​ക്ക് പ​ക​രം ഒ​റ്റ​വീ​ട് ഒ​രു​ങ്ങ​ന്ന​ത്.

ഒ​രു വീ​ടി​ന് ആ​റ് ല​ക്ഷം ചെ​ല​വി​ൽ 13 വീ​ടു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പി.​എം.​എ.​വൈ ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം ന​ഗ​ര​സ​ഭ​യു​ടെ നാ​ല് ല​ക്ഷ​വും ബാ​ക്കി സു​മ​ന​സ്സു​ക​ളി​ൽ നി​ന്ന്​ സ​മാ​ഹ​രി​ച്ചു​മാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്.

ല​ക്ഷം​വീ​ട് കോ​ള​നി നി​ർ​മാ​ണ ക​മ്മി​റ്റി​യാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ മേ​ൽ​നോ​ട്ടം നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഒ​റ്റ വീ​ട് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം സി.​പി.​എം പൊ​ന്നാ​നി എ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​കെ. ഖ​ലീ​മു​ദ്ദീ​ൻ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി മു​ഖ്യാ​തി​ഥി​യാ​യി.

ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വി.​പി. ബാ​ല​കൃ​ഷ്ണ​ൻ, ര​ജീ​ഷ് ഊ​പ്പാ​ല, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ. ​അ​ബ്​​ദു​റ​ഹി​മാ​ൻ, വി.​പി. പ്ര​ബീ​ഷ്, കെ. ​ദി​വാ​ക​ര​ൻ, എ​ണ്ണാ​ഴി​യി​ൽ മ​ണി, മോ​ഹ​ന​ൻ കു​റ്റീ​രി, കെ.​പി. ശ്യാ​മ​ള, ഡി. ​ദീ​പേ​ഷ്ബാ​ബു, സു​രാ​ജ് കോ​ട്ട​ത്ത​റ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
TAGS:Laksham Veedu  ottaveedu  CPM 
Next Story