Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightകടവനാട് ഗവ. എൽ.പി...

കടവനാട് ഗവ. എൽ.പി സ്കൂൾ കെട്ടിട നിർമാണം പ്രതീക്ഷയായി മന്ത്രിയുടെ ഇടപെടൽ

text_fields
bookmark_border
കടവനാട് ഗവ. എൽ.പി സ്കൂൾ കെട്ടിട നിർമാണം  പ്രതീക്ഷയായി മന്ത്രിയുടെ ഇടപെടൽ
cancel

പൊ​ന്നാ​നി: നാ​ലു​വ​ർ​ഷ​മാ​യി താ​ൽ​ക്കാ​ലി​ക ഷെ​ഡി​ൽ പ​ഠ​നം തു​ട​രു​ന്ന ക​ട​വ​നാ​ട് ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ദു​രി​താ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ മ​ന്ത്രി​ വി. ​അ​ബ്ദു​റ​ഹി​മാ​ന്റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ക​ട​വ​നാ​ട് ഉ​ൾ​പ്പെ​ടെ മൂ​ന്ന് സ്കൂ​ളു​ക​ളു​ടെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തി​നാ​ൽ ക​രാ​ർ ഏ​ജ​ൻ​സി​യെ മാ​റ്റി പ​ക​രം പു​തി​യ ടെ​ൻ​ഡ​ർ വി​ളി​ക്കാ​ൻ മ​ന്ത്രി ന്യൂ​ന​പ​ക്ഷ ഡ​യ​റ​ക്ട​റേ​റ്റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​തു​സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ൾ വെ​ള്ളി​യാ​ഴ്ച ത​ന്നെ ജി​ല്ല ക​ല​ക്ട​ർ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

സ്കൂ​ൾ തു​റ​ന്നി​ട്ടും ക​ട​വ​നാ​ട് ഗ​വ. എ​ൽ.​പി സ്കൂ​ൾ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ വെ​ള്ളി​യാ​ഴ്ച വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് മ​ന്ത്രി​ത​ല ഇ​ട​പെ​ട​ൽ. ക​രാ​ർ ഏ​ജ​ൻ​സി​യാ​യ എ​ച്ച്.​പി.​എ​ല്ലി​നോ​ട് നി​ര​വ​ധി ത​വ​ണ സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ലാ​ണ് ഏ​ജ​ൻ​സി​യെ മാ​റ്റി​യ​ത്. ഏ​ജ​ൻ​സി​യും ക​രാ​റു​കാ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം വൈ​കാ​നി​ട​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterKadavanad Govt. LP school buildingm hope for construction
News Summary - Kadavanad Govt. Minister's intervention as hope for construction of LP school building
Next Story