നന്മയുടെ കെടാവിളക്ക് പുതുതലമുറ ഏറ്റെടുക്കണം –ശൈഖ് മുഹമ്മദ് കാരകുന്ന്
text_fieldsജമാഅത്തെ ഇസ്ലാമി പൊന്നാനി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് സംസാരിക്കുന്നു
പൊന്നാനി: മൺമറഞ്ഞവർ കൊളുത്തി വെച്ച കെടാവിളക്ക് പുതുതലമുറ ഏറ്റെടുത്ത് സാമൂഹിക നന്മക്കായി വിനിയോഗിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന്. ജമാഅത്തെ ഇസ്ലാമി പൊന്നാനി ഏരിയ കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ കാല നേതാക്കളായ ഫാത്തിമ ഉമ്മർ, നസീമ ടീച്ചർ, എം.സി. ഹസൻ, എം.പി. കുഞ്ഞിബാവ എന്നിവരെയാണ് അനുസ്മരിച്ചത്. ഏരിയ പ്രസിഡൻറ് പി.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വി. മൂസ മൗലവി, ഫാത്തിമ മൂസ, സി.വി. ജമീല, അബ്ദുറഹിമാൻ ഫാറൂഖി, ഇ.വി. ഹമീദ, ബഷീർ കരുവാരക്കുണ്ട്, പി.വി. അബ്ദുൽ ഖാദർ, ടി. ഷഫീഖ്, ഷിബിലി മസ്ഹർ, പി.വി. സലീഹ, സുഫീറ എരമംഗലം എന്നിവർ സംസാരിച്ചു. ഫാത്തിമ അബ്ദുശുക്കൂർ അനുസ്മരണ ഗാനം ആലപിച്ചു. പി. അബ്ദുസ്സലാം നന്ദി പറഞ്ഞു.

