ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യ എല്ലുകൾ
text_fieldsപൊന്നാനി: ഭാരതപ്പുഴയിൽ ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യെൻറ എല്ലുകൾ കണ്ടെത്തി. വിശദ പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് നരിപ്പറമ്പിൽ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്തുനിന്ന് ഇവ കണ്ടെത്തിയത്.
കലുങ്കിനോട് ചേർന്ന് പായലും ചളിയും കെട്ടിക്കിടക്കുന്ന ഭാഗത്ത് അടിഞ്ഞനിലയിലായിരുന്നു. സ്ഥലത്ത് പരിശോധന നടത്തിയ പൊന്നാനി പൊലീസ് അന്വേഷണം തുടങ്ങി. ഇടുപ്പെല്ലിന് സ്റ്റീൽ ഇട്ട തരത്തിലാണ് എല്ലുകൾ ലഭിച്ചത്. ഒരു വർഷത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഭാരതപ്പുഴയിൽ മരിച്ചവരുടെ മൃതദേഹ അവശിഷ്ടമോ കൊലപാതകമോ എന്ന സംശയത്തിലാണ് പൊലീസ്.

