Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightനാക് അക്രഡിറ്റേഷനിൽ...

നാക് അക്രഡിറ്റേഷനിൽ പൊന്നാനി എം.ഇ.എസ് കോളജിന് ഉയർന്ന ഗ്രേഡ്

text_fields
bookmark_border
Ponnani MES College
cancel
camera_alt

പൊ​ന്നാ​നി എം.​ഇ.​എ​സ് കോ​ള​ജ്

പൊ​ന്നാ​നി: എം.​ഇ.​എ​സ് പൊ​ന്നാ​നി കോ​ള​ജി​ന് ദേ​ശീ​യ അ​ക്രി​ഡ​റ്റേ​ഷ​ൻ ആ​ൻ​ഡ്​ അ​സ​സ്മെൻറ് കൗ​ൺ​സി​ൽ അ​ക്രി​ഡി​റ്റേ​ഷ​നി​ൽ എ ​പ്ല​സ് ഗ്രേ​ഡ് ല​ഭി​ച്ചു.

3.46 ആ​ണ് കോ​ള​ജി​ന് ല​ഭി​ച്ച സ്കോ​ർ. എം.​ഇ.​എ​സ് കോ​ള​ജു​ക​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണി​ത്. 15, 16 തീ​യ​തി​ക​ളി​ലാ​യി​രു​ന്നു കോ​ള​ജി​ലെ നാ​ക് പ​രി​ശോ​ധ​ന. ഒ​റീ​സ ബെ​ർ​ഹാം​പൂ​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബി​ജ​യ് കു​മാ​ർ സാ​ഹു, ഹൈ​ദ​രാ​ബാ​ദ് ഇ​ഫ്ളു​വി​ലെ പ്രൊ​ഫ​സ​ർ ഡോ. ​വി.​ബി. താ​ര​കേ​ശ്വ​ർ, ഗു​ജ​റാ​ത്ത് സി.​പി. പ​ട്ടേ​ൽ, എ​ഫ്.​എ​ച്ച്. ഷാ ​കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ര​മ​ൺ ലാ​ൽ മോ​ഡി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​യ​ത്.

കോ​ള​ജി​െൻറ അ​ക്കാ​ദ​മി​ക അ​ക്കാ​ദ​മി​കേ​ത​ര നി​ല​വാ​രം, പ​ഠ​നാ​ന്ത​രീ​ക്ഷം, ബോ​ധ​ന പ്ര​ക്രി​യ​ക​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഗ​വേ​ഷ​ണം, വി​ദ്യാ​ർ​ഥി ക്ഷേ​മം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​ഘം വി​ല​യി​രു​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് ടീം ​ചെ​യ​ർ​മാ​ൻ ഡോ. ​ബി​ജ​യ് കു​മാ​ർ സാ​ഹു പ്രി​ൻ​സി​പ്പ​ൽ അ​ജിം​സ് പി. ​മു​ഹ​മ്മ​ദി​ന് കൈ​മാ​റി​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NAAC accreditationPonnani MES College
News Summary - Higher Grade for Ponnani MES College in NAAC Accreditation
Next Story