Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_right...

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ ഹാ​ൻ​സ് ചാ​ക്കു​ക​ൾ ക​ണ്ടെ​ത്തി

text_fields
bookmark_border
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ ഹാ​ൻ​സ് ചാ​ക്കു​ക​ൾ ക​ണ്ടെ​ത്തി
cancel

പൊ​ന്നാ​നി: കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ലി​നി​ടെ ക​ട​ലി​ൽ​നി​ന്ന് ക​ണ്ടു​കി​ട്ടി​യ​ത് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ചാ​ക്കു​ക​ൾ. മൂ​ന്ന്​ ചാ​ക്കി​ലാ​യി സൂ​ക്ഷി​ച്ച ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​വ ക​ര​യി​ലെ​ത്തി​ച്ച് എ​ക്സൈ​സിെ​ൻ​റ നി​ർ​ദേ​ശ​പ്ര​കാ​രം ന​ശി​പ്പി​ച്ചു.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് കാ​ണാ​താ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​ട​ലി​ൽ ഒ​ഴു​കി​ന​ട​ക്കു​ന്ന നി​ല​യി​ൽ ഹാ​ൻ​സ് ചാ​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. തി​ര​ച്ചി​ലി​നി​റ​ങ്ങി​യ ബു​ഷ്റ എ​ന്ന ബോ​ട്ടി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ചാ​ക്കു​ക​ൾ ക​ട​ലി​ൽ ഒ​ഴു​കു​ന്ന​ത് ക​ണ്ട​ത്.

തു​ട​ർ​ന്ന് മൂ​ന്ന് ചാ​ക്കു​ക​ൾ പൊ​ക്കി​യെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​മാ​യ ഹാ​ൻ​സാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഹാ​ൻ​സാ​ണി​ത്. മൂ​ന്ന് ചാ​ക്കു​ക​ളി​ലു​മാ​യി 30 എ​ണ്ണം വ​രു​ന്ന 50 കെ​ട്ടാ​ണു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ക്സൈ​സി​നെ ബ​ന്ധ​പ്പെ​ടു​ക​യും ഇ​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ര​യി​ലെ​ത്തി​ച്ച് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പൂ​ള​ക്ക​ൽ ബാ​ബു, സി​ദ്ദീ​ഖ്, കോ​യ, അ​ബ്​​ദു​ല്ല​ത്തീ​ഫ്, കെ. ​റ​സാ​ഖ്, ബ​ദ​റു, റ​സാ​ഖ്, സ​ക്കീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹാ​ൻ​സ് ചാ​ക്കു​ക​ൾ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drughansMalappuram News
News Summary - Hans seized from fishing boat
Next Story