Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നാനിയിൽ ഇലക്ട്രിക്കൽ ഷോപ്പ് ഗോഡൗണിൽ അഗ്നിബാധ

text_fields
bookmark_border
പൊന്നാനിയിൽ ഇലക്ട്രിക്കൽ ഷോപ്പ് ഗോഡൗണിൽ അഗ്നിബാധ
cancel
camera_alt

പൊ​ന്നാ​നി അ​ങ്ങാ​ടി​യി​ലെ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ന്റെ ഗോ​ഡൗ​ണി​ന് തീ ​പി​ടി​ച്ച​പ്പോ​ൾ

പൊന്നാനി: പൊന്നാനി അങ്ങാടിയിൽ കിണറിന് സമീപത്തെ ആസിയ ഇലക്ട്രിക്കൽസിന്റെ ഗോഡൗണിൽ അഗ്നിബാധ. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സാധനങ്ങളുൾപ്പെടെ അഗ്നിക്കിരയായി. പുക ഉയരുന്നത് കണ്ട ഉടമ എത്തിയപ്പോഴാണ് തീപിടിത്തമാണെന്ന് മനസ്സിലായത്.

പൊന്നാനിയിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷ സേന വാഹനം എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire breaks out in electrical shop godown in Ponnani
Next Story