Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cpm cpi
cancel
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊന്നാനിയിൽ വൈസ്...

പൊന്നാനിയിൽ വൈസ് ചെയർമാൻ സ്ഥാനം നൽകിയില്ല; എൽ.ഡി.എഫ് യോഗം സി.പി.ഐ ബഹിഷ്കരിച്ചു

text_fields
bookmark_border

പൊ​ന്നാ​നി: ന​ഗ​ര​സ​ഭ​യി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തി​നു​വേ​ണ്ടി സി.​പി.​ഐ ന​ട​ത്തി​യ സ​മ്മ​ർ​ദ​ങ്ങ​ളൊ​ന്നും ഫ​ലം കാ​ണാ​താ​യ​തോ​ടെ എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ യോ​ഗം സി.​പി.​ഐ പ്ര​തി​നി​ധി​ക​ൾ ബ​ഹി​ഷ്​​ക​രി​ച്ചു. സി.​പി.​എ​മ്മി​ന് മാ​ത്രം 34 അം​ഗ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. പ​ക്ഷേ, നി​യ​മ​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്ന​ണി ബ​ന്ധ​ങ്ങ​ൾ​ക്ക് പ്ര​തി​സ​ന്ധി ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ ഏ​രി​യ ക​മ്മി​റ്റി വി​ട്ടു​വീ​ഴ്ച ചെ​യ്തേ​ക്കു​മെ​ന്ന് സി.​പി.​ഐ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

ഞാ​യ​റാ​ഴ്ച ന​ട​ന്ന സി.​പി.​എം, സി.​പി.​ഐ യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​നം ത​ങ്ങ​ൾ​ക്ക് വേ​ണ​മെ​ന്ന് സി.​പി.​ഐ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. എ​ന്നാ​ൽ, സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി മാ​ത്രം ന​ൽ​കൂ​വെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു സി.​പി.​എം. ഇ​തേ​ത്തു​ട​ർ​ന്ന് യോ​ഗം തീ​രു​മാ​ന​മാ​വാ​തെ പി​രി​യു​ക​യും സി.​പി.​എം ബി​ന്ദു സി​ദ്ധാ​ർ​ഥ​നെ വൈ​സ് ചെ​യ​ർ​പേ​ഴ്സ​നാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഉ​ച്ച​ക്ക് ന​ട​ന്ന കൗ​ൺ​സി​ല​ർ​മാ​രു​ടെ യോ​ഗ​ത്തി​ന് സി.​പി.​ഐ കൗ​ൺ​സി​ല​ർ​മാ​രെ ക്ഷ​ണി​ച്ചെ​ങ്കി​ലും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ കാ​ര്യ​ത്തി​ൽ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​വാ​ത്ത​തി​നാ​ൽ ഇ​വ​ർ യോ​ഗം ബ​ഹി​ഷ്ക​രി​ക്കു​ക​യും ചെ​യ്തു. 51 അം​ഗ ന​ഗ​ര​സ​ഭ​യി​ൽ സി.​പി.​ഐ​ക്ക് ര​ണ്ട് കൗ​ൺ​സി​ല​ർ​മാ​രാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020ponnani municipality
News Summary - does not have a vice chairman in Ponnani ; The CPI boycotted the LDF meeting
Next Story