Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightനിയന്ത്രണം ഹാർബറിൽ...

നിയന്ത്രണം ഹാർബറിൽ മാത്രം; അന്തർ സംസ്ഥാന മത്സ്യം യഥേഷ്​ടം

text_fields
bookmark_border
ponnani harbour
cancel

പൊ​ന്നാ​നി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​ക​ളെ​ല്ലാം ഹാ​ർ​ബ​റി​ൽ മാ​ത്രം ഒ​തു​ങ്ങു​മ്പോ​ഴും അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ്യ​ങ്ങ​ൾ യ​ഥേ​ഷ്​​ടം എ​ത്തു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​യി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും വ​ലി​യ ലോ​റി​ക​ളി​ൽ പു​ല​ർ​ച്ച എ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത് പ​തി​വാ​യ​തോ​ടെ ഹാ​ർ​ബ​റി​ൽ എ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യ്​​ക്ക് വി​റ്റ​ഴി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. ഹാ​ർ​ബ​റി​ൽ ഒ​രേ​സ​മ​യം 50 പേ​ർ​ക്ക് മാ​ത്ര​മേ ക​യ​റാ​ൻ അ​നു​മ​തി ന​ൽ​കു​ന്നു​ള്ളൂ.

ഇ​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗേ​റ്റി​ൽ കാ​ത്തു​കെ​ട്ടി കി​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ് മീ​ൻ വി​ൽ​പ​ന​ക്കാ​ർ​ക്ക്. ഇ​തി​നാ​ൽ ഇ​വ​രി​ൽ പ​ല​രും അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തു​ന്ന മ​ത്സ്യ​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ചെ​റു​വ​ള്ള​ങ്ങ​ൾ​ക്ക് ദി​വ​സ​ങ്ങ​ളാ​യി ധാ​രാ​ളം മീ​ൻ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​മൂ​ലം കു​റ​ഞ്ഞ വി​ല​യ്​​ക്ക് വി​റ്റ​ഴി​ക്കേ​ണ്ടി വ​രു​ക​യാ​ണ്.

പു​റ​മെ​നി​ന്നു​ള്ള മ​ത്സ്യ​ങ്ങ​ൾ പൊ​ന്നാ​നി​യി​ൽ വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ്യാ​പ​ക​മാ​യി പു​റ​മെ​നി​ന്ന് മ​ത്സ്യം എ​ത്തു​ന്ന​ത്. ചി​ല​ർ ചെ​റു​വ​ള്ള​ങ്ങ​ൾ പി​ടി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ൾ​ക്കൊ​പ്പം പു​റ​മെ​നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന മീ​ൻ കൂ​ട്ടി​ച്ചേ​ർ​ത്ത്​ വി​പ​ണി​യി​ൽ വി​ൽ​ക്കു​ന്നു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ponnani Harbour
Next Story