Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightകഞ്ചാവ് മാഫിയ ആക്രമണം;...

കഞ്ചാവ് മാഫിയ ആക്രമണം; സി.പി.എം പ്രവർത്തകരായ സഹോദരന്മാർക്ക്​ ഗുരുതര പരിക്ക്​

text_fields
bookmark_border
കഞ്ചാവ് മാഫിയ ആക്രമണം; സി.പി.എം പ്രവർത്തകരായ സഹോദരന്മാർക്ക്​ ഗുരുതര പരിക്ക്​
cancel
camera_alt

പരിക്കേറ്റ കബീർ

പൊന്നാനി: സി.പി.എം പ്രവർത്തകരായ സഹോദരങ്ങളെ കഞ്ചാവ് മാഫിയ സംഘം വെട്ടിപ്പരിക്കേൽപിച്ചു. പാലപ്പെട്ടി അമ്പലം ബീച്ച് സ്വദേശികളായ തെക്കൻ കബീർ (30), സഹോദരൻ ഉമ്മർ (32) എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കൈക്കും പുറത്തും മാരകമായി വെട്ടേറ്റ കബീറിനെ തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിലും ഉമ്മറിനെ പൊന്നാനി താലൂക്ക്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കബീറി​െൻറ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകീട്ട് അ​േഞ്ചാടെ പാലപ്പെട്ടി ബീച്ചിലാണ്​ സംഭവം. പെരുമ്പടപ്പ് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ഫൈബർ വള്ളം വാങ്ങാനാണ് കബീറും ഉമ്മറും ബീച്ചിലെത്തിയത്.

ഇതറി​െഞ്ഞത്തിയ കഞ്ചാവ് മാഫിയ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarijuanaInjureddrug mafiaCPM activists
Next Story