Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലിൽ മറിഞ്ഞ  ഫൈബർ വള്ളം കരക്കെത്തിച്ചു; തൊഴിലാളികളെ ഫിഷറീസ് രക്ഷപ്പെടുത്തി

text_fields
bookmark_border
കടലിൽ മറിഞ്ഞ  ഫൈബർ വള്ളം കരക്കെത്തിച്ചു; തൊഴിലാളികളെ ഫിഷറീസ് രക്ഷപ്പെടുത്തി
cancel
camera_alt

കടലിൽ മറിഞ്ഞ വള്ളം രക്ഷപ്പെടുത്തി കരക്കെത്തിക്കുന്നു

പൊന്നാനി: ശക്തമായ കാറ്റിൽ മറിഞ്ഞ ഫൈബർ വള്ളവും, തൊഴിലാളികളേയും ഫിഷറീസ് രക്ഷപ്പെടുത്തി. പടിഞ്ഞാറെക്കര ഭാഗത്ത് കടലിലാണ് വള്ളം മറിഞ്ഞത്. മത്സ്യബന്ധനത്തിനായി കടലിലിറങ്ങിയ പടിഞ്ഞാറെക്കര സ്വദേശി കാട്ടിതറയിൽ അലിയുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് കടലിലുണ്ടായ ശക്തമായ കാറ്റിൽ മറിഞ്ഞ് അപകടത്തിൽ പെട്ടത്.

പടിഞ്ഞാറെക്കര ഭാഗത്ത് നിന്നും രണ്ട് നോട്ടിക്കൽ മൈൽ ദൂരെയാണ് അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന പടിഞ്ഞാറേക്കര സ്വദേഴികളായ തൃക്കണാശ്ശേരി മണി(45), അണ്ടിപ്പാട്ടിൽ ഹുസൈൻ (38), പുത്തൻ പുരയിൽ സലാം (37) എന്നിവരാണ് അപകടത്തിൽ പെട്ടത്.

വള്ളം മറിഞ്ഞ ഉടൻ ഫിഷറീസ് ഓഫീസിൽ വിവരമറിയിച്ചു. ഫിഷറീസ് ബോട്ടിൽ റസ്ക്യൂ സംഘം സ്ഥലത്തെത്തി തൊഴിലാളികളെയും വള്ളവും കരക്കെത്തിച്ചു. റസ്ക്യൂ ഗാർഡുമാരായ അൻസാർ, സമീർ, സലീം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story