കൈ കരുത്തിന്റെ ബലത്തിൽ അദബിയ ഇനി സംസ്ഥാന തലത്തിൽ മാറ്റുരക്കും
text_fieldsപൊന്നാനി: കൈ കരുത്തും മനസാന്നിദ്ധ്യവും ആവശ്യമുള്ള പഞ്ചഗുസ്തി മൽസരത്തിൽ ചാമ്പ്യൻമാരെ കീഴടക്കി വീട്ടമ്മയായ അദബിയയുടെ ജൈത്രയാത്ര. ചേലേമ്പ്രയിൽ നടന്ന ജില്ല സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ 90 പ്ലസ് കാറ്റഗറിയിലാണ് പൊന്നാനി സ്വദേശി എടക്കരകത്ത് ഹൗസിൽ അദബിയ മാറ്റുരച്ചത്. ഇതിൽ വിജയിച്ചതോടെ മറ്റു കാറ്റഗറികളിലെ ചാമ്പ്യൻമാരുമായും മത്സരിച്ചു. ഇതിലും വിജയിയായതോടെയാണ് സ്റ്റാമിന ചാമ്പ്യനായി സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
മൂന്ന് വർഷം മുമ്പാണ് അദബിയ പഞ്ചഗുസ്തി രംഗത്തെത്തിയത്. നേരത്തെയും അദബിയ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. ബോഡി ബിൽഡിങ് ട്രെയിനറായ ഭർത്താവ് സമീറിന്റെ പിന്തുണയും പരിശീലനവുമാണ് ഈ വീട്ടമ്മയെ മികച്ച താരമായി വളർത്തിയത്. രണ്ട് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. ജില്ല പഞ്ചഗുസ്തിയിൽ സ്റ്റാമിന ചാമ്പ്യനായ അദബിയ

