Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോളി തെരഞ്ഞെടുപ്പ്: അഞ്ചില്‍ നാലും നേടി യു.ഡി.എസ്.എഫ്

text_fields
bookmark_border
പോളി തെരഞ്ഞെടുപ്പ്: അഞ്ചില്‍ നാലും നേടി യു.ഡി.എസ്.എഫ്
cancel

മലപ്പുറം: ജില്ലയിലെ പോളിടെക്‌നിക് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫിന് നേട്ടം. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് കോളജുകളില്‍ നാലിൽ യു.ഡി.എസ്.എഫും ഒരു കോളജിൽ എസ്.എഫ്.ഐയും വിജയിച്ചു.കോട്ടക്കല്‍ ഗവ. വനിത പോളിടെക്‌നിക് കോളജ് യൂനിയന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എം.എസ്.എഫ് തിരിച്ചു പിടിച്ചു.

കടുത്ത മത്സരം നടന്ന ഇവിടെ എം.എസ്.എഫ് ഒറ്റക്കാണ് മത്സരിച്ചത്. മഞ്ചേരി ഗവ. പോളി ടെക്‌നിക് കോളജിലും തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് കോളജിലും തിരൂരങ്ങാടി എ.കെ.എന്‍.എം പോളിടെക്‌നിക് കോളജിലുമാണ് എം.എസ്.എഫ്-കെ.എസ്.യു സഖ്യമായ യു.ഡി.എസ്.എഫ് മുന്നണി വിജയിച്ചത്.

അതേസമയം, അങ്ങാടിപ്പുറം ഗവ. പോളിയിൽ തുടർച്ചയായ അമ്പതാം വർഷവും എസ്.എഫ്.ഐ മികച്ച വിജയം തുടർന്നു. കൂടാതെ കോട്ടക്കൽ വനിത പോളിയിൽ ജനറൽ സീറ്റിൽ എസ്.എഫ്.ഐയുടെ രണ്ട് സ്ഥാനാർഥികൾ വിജയം നേടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Poly elections: UDSF wins four out of five
Next Story