Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവോട്ടെണ്ണൽ...

വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ വേതന വിതരണം സംബന്ധിച്ച് ഉദ്യോഗസ്ഥർ തമ്മിൽ വാക്കുതർക്കം

text_fields
bookmark_border
polling officers
cancel
camera_alt

ഉ​ദ്യോ​ഗ​സ്ഥ​ർ വേ​തന​ത്തി​നാ​യി ത​ടി​ച്ച് കൂ​ടി​യ​പ്പോ​ൾ

തി​രൂ​ര​ങ്ങാ​ടി: വോ​ട്ടെ​ണ്ണ​ൽ ക​ഴി​ഞ്ഞ ശേ​ഷം വേ​ത​ന വി​ത​ര​ണം സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ വാ​ക്കുത​ർ​ക്കം. തി​രൂ​ര​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ വോ​ട്ടെ​ണ്ണ​ൽ ക​ഴി​ഞ്ഞ​തോ​ടെ റ​വ​ന്യു അ​ധി​കൃ​ത​ർ വേ​ത​നം ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വം.

വ​ള്ളി​ക്കു​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ക​ളാ​ണ് ഇ​വി​ടെ എ​ണ്ണി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം തു​ക വി​ത​ര​ണം ചെ​യ്യാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

കൊ​ണ്ടു​വ​ന്ന പ​ണം തീ​ർ​ന്ന​തോ​ടെ ബാ​ക്കി​യു​ള്ള പ​ണം എ​ത്താ​ൻ കാ​ത്തി​രു​ന്ന​തോ​ടെ വ​രി​യി​ൽ നി​ന്ന​വ​ർ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് ഇ​ട​പെ​ട്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​ർ​ക്ക് നേ​രെ​യും ക​യ​ർ​ത്തു. ഉ​ട​ൻ​ത​ന്നെ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണം എ​ത്തി​ച്ച് ബാ​ക്കി​യു​ള്ള​വ​ർ​ക്കും വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Polling Officersassembly election 2021
News Summary - Polling Officers issue in malappuram
Next Story