മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിലെ രക്ഷാപ്രവർത്തകരെ ക്വാറൻറീൻ കേന്ദ്രത്തിൽ പോയി പൊലീസുകാരൻ സല്യൂട്ട് ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്.
രക്ഷാപ്രവർത്തനം നടത്തിയവരിൽ പലരും ക്വാറൻറീനിലാണ്. ഇവർക്ക് ആദരസൂചകമായി സല്യൂട്ട് നൽകുന്ന പൊലീസുകാരെൻറ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
കൺട്രോൾ റൂമിൽനിന്ന് സ്പെഷൽ ഡ്യൂട്ടിക്ക് വന്ന ഉദ്യോഗസ്ഥനാണ് മേലുദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്തരത്തിൽ ചെയ്തത്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊണ്ടോട്ടി സി.ഐയോട് എസ്.പി ആവശ്യപ്പെട്ടിട്ടുണ്ട്.