Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോ​ഡ് നി​യ​മം...

റോ​ഡ് നി​യ​മം പാ​ലി​ച്ച​വ​ർ​ക്ക് മ​ധു​രം ന​ൽ​കി പൊ​ലീ​സ്

text_fields
bookmark_border
Police giving sweets who obey traffic rule at national highway tirurangadi
cancel
camera_alt

റോ​ഡ് നി​യ​മം പാ​ലി​ച്ചവ​ർ​ക്ക് ഹൈ​വേ എ​സ്.ഐ

കെ. സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​പാ​ത ക​ക്കാ​ട്ടുവെ​ച്ച്

മ​ധു​രം ന​ൽ​കു​ന്നു

തി​രൂ​ര​ങ്ങാ​ടി: നി​ര​ത്തി​ൽ നി​യ​മം പാ​ലി​ച്ച​വ​ർ​ക്ക് മ​ധു​രം ന​ൽ​കി ഹൈ​വേ പോ​ലീ​സ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഹെ​ൽ​മെ​റ്റ് ധ​രി​ച്ചെ​ത്തി​യ​വ​ർ​ക്കും കാ​റു​ക​ളി​ൽ സീ​റ്റ്ബെ​ൽ​റ്റ് ഇ​ട്ടെ​ത്തി​യ​വ​ർ​ക്കും മ​ധു​രം ന​ൽ​കി. കൂ​ടാ​തെ ഏ​ത് സ​മ​യ​ത്തും സ​ഹാ​യ​ത്തി​ന് വി​ളി​ക്കാ​ൻ റോ​ഡ് സു​ര​ക്ഷാ സ​ന്ദേ​ശ​വും ഫോ​ൺ ന​മ്പ​റും അ​ട​ങ്ങി​യ കാ​ർ​ഡും ന​ൽ​കി.

ഹൈ​വേ പൊ​ലീ​സ് എ​സ്. ഐ. ​കെ. സു​രേ​ഷ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ. ​ബി​ജു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി. ​സ​ജീ​വ്, ഹ​സീ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി, പൂ​ക്കി​പ്പ​റ​മ്പ്, കോ​ട്ട​ക്ക​ൽ, ചെ​ങ്കു​വെ​ട്ടി ര​ണ്ട​ത്താ​ണി, തേ​ഞ്ഞി​പ്പാ​ലം തു​ട​ങ്ങി ദേ​ശീ​യ​പാ​ത​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് രാ​വി​ലെ മു​ത​ൽ വൈ​കി​ട്ട് വ​രെ നീ​ളു​ന്ന ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രും ഡ്രൈ​വ​ർ​മാ​രും കൈ​യി​ലു​ണ്ടാ​യി​രു​ന്ന മ​ധു​രം പോ​ലീ​സി​നും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sweetsPeoplePoliceMalappuramObey Traffic Rule
News Summary - Police gave sweets to those who obeyed the road rules.
Next Story