Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡുകാരും പരിശോധന...

കോവിഡുകാരും പരിശോധന നടത്തിയവരും വീടുകളിലുണ്ടെന്നുറപ്പാക്കി പൊലീസ്

text_fields
bookmark_border
covid test
cancel
camera_alt

 ദ്രു​ത​ക​ർ​മ സേ​ന മ​ല​പ്പു​റം നഗരസഭ വാ​ർ​ഡ് 19 സി​വി​ൽ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള​വ​രു​ടെ ശ​രീ​രോ​ഷ്മാ​വ് പരിശോധിക്കുന്നു

പ​രി​ശോ​ധി​ക്കു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​രും പോ​സി​റ്റി​വാ​യ​വ​രും പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രും വീ​ടു​ക​ളി​ൽ ത​ന്നെ​യു​ണ്ടെ​ന്നു​റ​പ്പാ​ക്കാ​ൻ പൊ​ലീ​സ്​ ന​ട​ത്തി​യ ക​ർ​ശ​ന പ​രി​ശോ​ധ​ന ആ​ദ്യ​ദി​നം വി​ജ​യം. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ൽ തു​ട​ങ്ങി​യ ന​ട​പ​ടി ബു​ധ​നാ​ഴ്ച മു​ത​ൽ ജി​ല്ല​യി​ൽ എ​ല്ലാ സ്​​റ്റേ​ഷ​നു​ക​ളി​ലും ന​ട​പ്പാ​ക്കും.

ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വ​ര​ങ്ങ​ളെ​ടു​ത്ത​വ​ർ വീ​ടു​ക​ളി​ൽ ത​ന്നെ ഉ​ള്ള​താ​യാ​ണ് വി​വ​രം ല​ഭി​ച്ച​തെ​ന്നും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഡി​വൈ.​എ​സ്.​പി കെ.​എം. ദേ​വ​സ്യ പ​റ​ഞ്ഞു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ പ​രി​േ​ശാ​ധ​ന ന​ട​ത്തി​യി​ട്ടും പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​ത് ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കും. പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രു​ടെ കാ​ര്യ​വും ഇ​ങ്ങ​നെ ത​ന്നെ​യാ​ണ്.

വീ​ട്ടി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചാ​ൽ രോ​ഗി ഹോം ​ഐ​സോ​ലേ​ഷ​നി​ലും സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ ഹോം ​ക്വാ​റ​ൻ​റീ​നി​ലും ക​ഴി​യ​ണ​മെ​ന്നാ​ണ് പ്രോ​ട്ടോ​കോ​ൾ. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ലും ഡി​വൈ.​എ​സ്.​പി കെ.​എം. ദേ​വ​സ്യ​യാ​ണ് ന​ട​പ​ടി തു​ട​ങ്ങി​വെ​ച്ച​ത്.

എ​സ്.​പി ഇ​ട​പെ​ട്ട് ജി​ല്ല​യി​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ വ​ഴി​യും ആ​ർ.​ആ​ർ.​ടി വ​ള​ൻ​റി​യ​ർ​മാ​ർ വ​ഴി​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വ​ഴി​യും കോ​വി​ഡ് ടെ​സ്​​റ്റ് ന​ട​ത്തി​യ​വ​രു​ടെ​യും പേ​രു​വി​വ​ര​ങ്ങ​ൾ എ​ടു​ത്താ​ണ് ഇ​വ​ർ വീ​ടു​ക​ളി​ൽ ത​ന്നെ​യു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19police'
News Summary - Police confirmed that covid patients and examiners were at home
Next Story