15 നിർധന കുടുംബങ്ങൾക്ക് വീടൊരുക്കാൻ പോളണ്ട് മൂസ ഹാജി
text_fieldsചീനിച്ചോട് എടയൂർ കുന്നിൽ സംഘടിപ്പിച്ച
പരിപാടിയിൽ പോളണ്ട് മൂസ നടൻ
ആസിഫലിക്കൊപ്പം
എടയൂർ: പോളണ്ട് വില്ലേജ് നിർമിക്കാനൊരുങ്ങി പോളണ്ട് മൂസ ഹാജി. പതിനഞ്ച് നിർധന കുടുംബത്തെ കണ്ടെത്തി സൗജന്യമായി വീട് നിർമിച്ച് നൽകുമെന്നും ഒന്നര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുഗന്ധ വ്യാപാരത്തിൽ നൂറ്റിയമ്പതിലധികം രാജ്യങ്ങൾ പിന്നിട്ട മൂസക്ക് ജന്മനാടായ എടയൂരിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചീനിച്ചോട് എടയൂർ കുന്നിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടികൾ നടന്നത്. നടൻ ആസിഫലി മുഖ്യാതിഥിയായി. പോളണ്ട് മൂസയെക്കുറിച്ച് ജീവൻ ജോസ് സംവിധാനം ചെയ്ത ഡോക്യൂഫിക്ഷൻ സിനിമയുടെ ഔദ്യോഗിക റിലീസും നടന്നു. ദുബായ് ആസ്ഥാനമായ ഫ്രാഗ്രൻസ് വേൾഡ് പെർഫ്യൂം നിർമ്മാണകമ്പനിയുടെ സ്ഥാപകനും ചെയർമാനുമാണ് പോളണ്ട് മൂസ. ഇദ്ദേഹത്തിെൻർ ജീവചരിത്രം ഉൾക്കൊള്ളിച്ച ബുക്കിന്റെ കവർ പ്രകാശനവും നടന്നു.
എഴുത്തുകാരൻ സെബിൻ പൗലോസാണ് പുസ്തകം തയാറാക്കുന്നത്. പിന്നണി ഗായകൻ വിധു പ്രതാപും സിനിമാതാരം രമ്യ നമ്പീശനും ചേർന്നൊരുക്കിയ ലൈവ് ബാൻഡ് പെർഫോമൻസും നടന്നു. പോളണ്ട് വില്ലേജിലേക്കുള്ള അർഹരായ ആളുകളെ കണ്ടെത്താൻ വാട്സാപ്പ് നമ്പർ തയാറാക്കിയിട്ടുണ്ട്. അർഹനാരെന്ന് തോന്നുന്നവർക്കും, വ്യക്തികളെ ശുപാർശ ചെയ്യാനും ഈ നമ്പർ ഉപയോഗിക്കാം . നമ്പർ: 916238-852010. പ്രഫഷനൽ ഏജൻസിയുടെ സഹായത്തോടെ അപേക്ഷിച്ചവരിൽനിന്ന് ഏറ്റവും അർഹരായവരെ കണ്ടെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

